ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിയില്‍ ധോണിക്കെതിരെയും ജാദവിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ശ്രമിക്കാതെ സിംഗിളെടുത്ത് കളിക്കാന്‍ ശ്രമിച്ചതാണ് ധോണിയ്ക്കും ജാദവിനുമെതിരായ വിമര്‍ശനത്തിന് ഇടയാക്കിയത്.
കളിക്കിടയിൽ കമന്ററി ബോക്സിലും താരങ്ങൾ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു.എന്താണ് സംഭവിക്കുന്നത്? ഇതല്ല ഇന്ത്യക്കാവശ്യം. അവര്‍ക്ക് റണ്‍സ് വേണം. ഇവരെന്താണ് ചെയ്യുന്നത്? ഇന്ത്യന്‍ ആരാധകരൊക്കെ സ്റ്റേഡിയത്തില്‍ നിന്നും മടങ്ങുകയാണ്. അന്തരെക്ഷത്തില് ഉയര്‍ന്നു പൊങ്ങുന്നതാണെങ്കില് പോലും ധോണി ഷോട്ടുകള്‍ കളിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്. ഇതൊരു ലോകകപ്പ് മത്സരമാണ്. മികച്ച രണ്ട് ടീമുകള്‍. ഒന്ന് ശ്രമിച്ച് നോക്കാമല്ലോ. തങ്ങളുടെ ടീം അല്പം കൂടി നല്ല പ്രകടനം കാഴ്ച വെക്കണമെന്ന് ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. തങ്ങളുടെ ടീമില്‍ നിന്നും അവര്‍ പോരാട്ട വീര്യം ആഗ്രഹിക്കുന്നു. ജയിക്കാനായി റിസ്കെടുക്കൂ”- നാസര്‍ ഹുസൈന് കമന്ററിക്കിടെ പറഞ്ഞു.
കടുത്ത ഭാഷയിലാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്
“എനിക്കിതില്‍ ഒന്നും പറയാനില്ല. ഈ സിംഗിളുകള്‍ വിശദീകരിക്കാന്‍ എനിക്കറിയില്ല. ബൗണ്‍സും ലെംഗ്തും ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ കുഴയ്ക്കുന്നുണ്ട്. പക്ഷേ, നിങ്ങള്‍ക്ക് 338 പിന്തുടര്ന്ന് അഞ്ച് വിക്കറ്റ് അവശേഷിപ്പിച്ച് പരാജയപ്പെട്ടവരാവാന്‍ കഴിയില്ല. നിങ്ങള്‍ എങ്ങനെ മത്സരത്തെ കാണുന്നു എന്നതിനനുസരിച്ചാണിത്. എന്തൊക്കെ വന്നാലും ബൗണ്ടറിക്കാണ് ശ്രമിക്കേണ്ടത്,ദാദ കമന്ററി ബോക്സിൽ ഇരുന്ന് ഇങ്ങനെ പറഞ്ഞു.