രണ്ടുവർഷത്തിനുള്ളിൽ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു തമിഴ് ചിത്രമായിരുന്നു വിജയ് സേതുപതി തൃഷ എന്നിവർ പ്രധാന വേഷത്തിലെത്തിയ 96. 2018 ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ ഒരു മലയാളി വേഷമിട്ടിരുന്നു. മലയാളികൾ ഏറ്റവുമധികം തീയേറ്ററിൽ പോയി കണ്ട് ആസ്വദിച്ച ചിത്രമായിരുന്നു ഇത്. തൃഷ ചെയ്ത ജാനകി ദേവി എന്ന ജാനു എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മലയാളിയായ ഗൗരി ജി കിഷനാണ്. ഗൗരി കുടുംബത്തോടൊപ്പം താമസിക്കുന്നത് ചെന്നൈയിലാണ്.
ഗൗരിയുടെ അച്ഛനുമമ്മയും മലയാളികളാണ്. താരം ആദ്യമായി അഭിനയിക്കുന്ന ചിത്രമായിരുന്നു 96. ആദ്യമായി താരം വേഷമിട്ട ചിത്രം മലയാളത്തിലും തമിഴിലും ഒരുപോലെ സൂപ്പർഹിറ്റായതോടെ താരത്തിന് നിരവധി ആരാധകരെ ലഭിക്കുകയും കൈനിറയെ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. പിന്നീട് മലയാളത്തിൽ മാർഗംകളി എന്ന ചിത്രം ചെയ്യുകയുണ്ടായി. താരം ആദ്യമായി നായികാവേഷം ചെയ്യുന്ന ചിത്രം അനുഗ്രഹീതൻ ആന്റണി എന്നതാണ്. 96 ന്റെ തെലുങ്ക് റീമേക്കിലും ഗൗരി തന്നെയാണ് ആ വേഷം ചെയ്യുന്നത്.