പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐ പി എസിനെ പ്രേക്ഷകർ അങ്ങനെ പെട്ടെന്നൊന്നും മറക്കില്ല. ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ പരസ്പരം അഞ്ഞൂറിലധികം എപ്പിസോഡുകൾ പിന്നിട്ടാണ് അവസാനിച്ചത്. സീരിയലിന് പിന്നാലെ ഗായത്രി സിനിമയിലേക്ക് ചേക്കേറുകയായിരുന്നു. ബോബി സഞ്ജയുടെ തിരക്കഥയില് സന്തോഷ് വിശ്വനാദൻ സംവിധാനം ചെയ്യുന്ന മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന വൺ എന്ന ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുവാൻ ഗായത്രിക്ക് ഭാഗ്യം ലഭിച്ചു. തന്റെ അഭിനയ മോഹത്തെ കുറിച്ചും എങ്ങനെയാണ് അഭിനയത്തിലേക്ക് എത്തിയതെന്നും താരമിപ്പോൾ മനസ്സ് തുറക്കുകയാണ്.
‘ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ആനുവൽ ഡേയ്ക്ക് ചാക്കോച്ചനും (കുഞ്ചാക്കോ ബോബൻ) കുക്കു പരമേശ്വരനും അതിഥികളായി എത്തിയിരുന്നു. ഞാനൊക്കെ ഫ്രെണ്ടിലാണ് ഇരുന്നത്. നോക്കുമ്പോൾ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ ആളുകൾ വരുന്നതും, ടീച്ചേർസ് വരെ പോയിട്ട് ഓട്ടോഗ്രാഫിന് വെയിറ്റ് ചെയ്യുവാണ്.
അന്ന് തുടങ്ങിയതാണ് എനിക്കും ഒരുനടിയാകണം, ചാക്കോച്ചനെ കണ്ട ശേഷമാണ് സത്യം പറഞ്ഞാൽ ഒരു നടിയാകണമെന്ന് തോന്നിയത്. അതിന് വേണ്ടി ഒന്നും ശ്രമിച്ചിട്ടില്ല. മോണോആക്ട് ഒരു സീനിയർ ചേച്ചി ചെയ്യുന്നത് കണ്ടിട്ട് ഇതുപോലെയൊരു ആർട്ട് ഫോം ഉണ്ടെന്ന് മനസ്സിലാക്കിയിട്ട് ഞാൻ എന്റേതായ ഒരു കഥ ഉണ്ടാക്കി അടുത്ത വർഷം ചെയ്തു. വീട്ടുകാർക്ക് ഒന്നും ഇതേ കുറിച്ച് അറിയില്ലായിരുന്നു. അത് കഴിഞ്ഞ് സബ്-ജില്ലയിലേക്ക് പോയപ്പോളാണ് അവർ എനിക്ക് സ്കൂളിൽ ഫസ്റ്റ് കിട്ടിയത് അറിയുന്നത്.
അച്ഛന് ക്ലാസ് കട്ട് ചെയ്തു പോകുന്നതിനോട് താല്പര്യമില്ലായിരുന്നു. അപ്പോൾ അമ്മ പറഞ്ഞു ഒന്ന് അവൾ ചെയ്യുന്നത് ഇരുന്ന കാണാൻ പറഞ്ഞത്. താല്പര്യമില്ലാതെ അച്ഛൻ ഇരുന്നു കണ്ടു. എന്നിട്ട് ഒന്നും പറയാതെ എഴുനേറ്റ് പോയി. അമ്മ പോയി നോക്കുമ്പോൾ അച്ഛൻ മാറി നിന്ന് കരയുന്നതാണ് കണ്ടത്. ഞാൻ ഇത് അറിഞ്ഞില്ല, കുറച്ചു നേരത്തെ പ്രോത്സാഹിപ്പിക്കേണ്ടതായിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. അതിന് ശേഷം അച്ഛനും ഭയങ്കര സപ്പോർട്ട് ആയിരുന്നു..’