പരസ്പരം സീരിയലിലെ ദീപ്തി ഐ പി എസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് ഗായത്രി അരുൺ. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് നടിയുടെ സ്ലിം ലുക്കിൽ കൂടുതൽ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ്. മമ്മൂട്ടി നായകനാകുന്ന വൺ എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തെ ഗായത്രി അരുൺ അവതരിപ്പിക്കുന്നുണ്ട്.
സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഗായത്രി അരുണിന്റെതായി വന്ന പുതിയൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ശരീര ഭാരം കുറച്ച് സ്ലിമ്മായിട്ടുളള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെയായി ലൈക്കും കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. മമ്മൂക്കയോടൊപ്പം അഭിനയിച്ചാല്‍ അഭിനയിക്കുന്നവരുടെ പ്രായം കുറയുമോ എന്നാണ് ഒരാള്‍ കുറിച്ചത്.
മെഗാസ്റ്റാറിന്റെ വണ്ണിന് പുറമെ അര്ജുന് അശോകന് നായകാനാവുന്ന മെമ്പര്‍ രമേശന് എന്ന ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്. അനൂപ് മേനോന് നായകനായ സര്‍വോപരി പാലാക്കാരന് എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.