നടൻ പ്രണവ് മോഹൻലാലിനോട് തനിക്കുള്ള ഇഷ്ടവും പ്രണയവും തുറന്നുപറഞ്ഞതോടെ ട്രോളൻമാരുടെ ഇരയായി മാറിയ താരമാണ് നടി ഗായത്രി സുരേഷ്. എന്നാൽ, ട്രോളുകളൊന്നും ഗായത്രിയെ ലവലേശം ബാധിച്ചിട്ടില്ല. പിന്നീട് നൽകിയ അഭിമുഖങ്ങളിലും ഗായത്രി സുരേഷ് പ്രണവിനോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞു. ഇത്തവണ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗായത്രി വീണ്ടും തന്റെ പ്രണയം തുറന്നു പറയുകയാണ്.
തന്നെയല്ലാതെ മറ്റൊരു പെൺകുട്ടിയെ കല്യാണം കഴിച്ചാൽ തനിക്ക് ഒരിക്കലും അത് താങ്ങാൻ പറ്റില്ലെന്ന് ഗായത്രി പറഞ്ഞു. ദൈവം നിശ്ചയിച്ചാൽ അത് നടക്കട്ടെയെന്നും ഗായത്രി പറഞ്ഞു. തങ്ങൾ തമ്മിൽ ഒരു പരിചയവുമില്ലെന്ന് പറഞ്ഞ ഗായത്രി യൂണിവേഴ്സൽ ഓരോ അടയാളങ്ങൾ തന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഒരു ദിവസം കാറിൽ പോകുമ്പോൾ താൻ ആരെയാണ് വിവാഹം കഴിക്കുക എന്ന് ആലോചിച്ച് മുമ്പിലേക്ക് നോക്കിയപ്പോൾ മുമ്പിൽ ഒരു ബസ് പോകുന്നുണ്ടായിരുന്നു. ബസിന്റെ പേര് പ്രണവ് എന്നായിരുന്നു. അത് യൂണിവേഴ്സിന്റെ ഒരു സിഗ്നൽ അല്ലേയെന്നും ഗായത്രി ചോദിച്ചു.
ഇരുപത്തിയൊന്നാം നൂറ്റാണ്ട് സിനിമ കൊച്ചിയിൽ ഷൂട്ട് നടക്കുന്ന സമയം. എയർപോർട്ടിന് അടുത്തുള്ള ഒരു ഹോട്ടലിൽ വെച്ചായിരുന്നു ഷൂട്ടിംഗ്. എയർപോർട്ടിൽ നിന്ന് വരികയായിരുന്ന താനും അച്ഛനും അമ്മയും ആ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. അപ്പോൾ അവിടെയുണ്ടായിരുന്ന വെയിറ്റർ പറഞ്ഞു ഇവിടെ പ്രണവിന്റെ ഷൂട്ട് നടക്കുന്നുണ്ടെന്ന്. അന്ന് അവിടെ ഒരു പാട്ടിന്റെ ഷൂട്ട് നടക്കുകയായിരുന്നു. കട്ട് പറഞ്ഞു കഴിഞ്ഞപ്പോൾ പ്രണവ് അടുത്തേക്ക് വന്ന്. ഞാൻ കൈ കൊടുത്ത്, ‘എടോ ഞാൻ തന്നെ കാണാൻ വേണ്ടി മാത്രം വന്നതാ, ഞാൻ ഗായത്രി’ എന്നു പറഞ്ഞു. പ്രണവിന് അത് ഓർമ പോലും കാണില്ലെന്നും ഗായത്രി വ്യക്തമാക്കി.