കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിച്ചു കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഗായത്രി സുരേഷ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഇപ്പോൾ പങ്കുവയ്ക്കുന്ന ഫോട്ടോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. തനി നാടൻ ലുക്കിൽ മലയാളിമങ്കയെ പോലെ സാരി ഉടുത്തു കൊണ്ട് താരം പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. സ്വയംവര സിൽക്സിന് വേണ്ടിയായിരുന്നു താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്.
ചുവന്ന സാരി ഉടുത്ത് അതീവ സുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. അടുത്തിടെ താരം പങ്കുവെച്ച ഒരു ഫോട്ടോഷൂട്ട് ചിത്രം ഏറെ വൈറലായിരുന്നു. മോഡലിങ് രംഗത്തു നിന്ന് അഭിനയത്തിലേക്ക് വന്ന ഒരു താരമാണ് ഗായത്രി. അഭിനയത്തിന്റെ ആദ്യനാളുകളിൽ നിരവധി ട്രോളുകൾക്ക് വിധേയയാകേണ്ടി വന്നു എങ്കിലും ഇപ്പോൾ ആരാധകർ ഏറെയാണ് ഗായത്രിക്ക്. മലയാളത്തിനു പുറമേ തമിഴിലും അഭിനയിച്ച താരം ഇപ്പോൾ തെലുങ്കിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.