ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ ചുരുളിയുടെ ട്രെയിലർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ചിത്രത്തിന്റെ കഥ പ്രേക്ഷകർക്ക് മനസ്സിലാകാത്ത രീതിയിൽ കൗതുകവും നിഗൂഢതയും ഒളിപ്പിച്ചു വച്ചു കൊണ്ടാണ് അദ്ദേഹം ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ കേൾക്കുന്ന ശബ്ദം ആരുടെ ആണെന്ന് ചിലർക്ക് സംശയം ഉണ്ടായിരുന്നു. പലരുടെയും പേരുകൾ ഉയർന്നു കേട്ടിരുന്നു. നടി ഗീതി സംഗീതയാണ് ഈ ശബ്ദത്തിനുടമ. ക്യൂബന്‍ കോളനി, നാൽപത്തിയൊന്ന് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഗീതി ചുരുളിയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചിത്രത്തെക്കുറിച്ച് നടിയുടെ കുറിപ്പ് വായിക്കാം:
അതെ.. അത് എന്റെ ശബ്ദമാണ്..
ഏറ്റവും കൂടുതൽ പേര് ചോദിച്ച ചോദ്യമാണ്, ചുരുളിയുടെ ട്രെയിലറിൽ കേട്ട ആ വോയിസ് ഓവർ എന്റെ ശബ്ദമാണോ എന്ന്.
ലിജോ സർ, താങ്കളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല, ഡിപ്രഷന്റെ ഈ കാലത്ത് എനിക്ക് ഒരു പുനർജ്ജന്മം തന്നതിന്.
ചുരുളി ടീമിന് മൊത്തം എന്റെ സ്നേഹവും, കടപ്പാടും അറിയിക്കുന്നു. ഇതിൽ കൂടുതൽ എന്ത് പറയണമെന്ന് എനിക്കറിയില്ല
ചെമ്പൻ ചേട്ടാ, വിനോയ് ചേട്ടാ, ഹരീഷേട്ടാ, ടിനു, രംഗാ, മധുച്ചേട്ടാ, ശ്യാം ലാൽ, വിനയ് ഫോർട്ട് എല്ലാവരോടും സ്നേഹം..സ്നേഹം.. സ്നേഹം..