അഭിനയ ജീവിതത്തിന് പുറത്തും സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ് ഒട്ടുമിക്ക താരങ്ങളും. അവർ ഒന്നിച്ചുള്ള ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സൗഹൃദമാണ് മഞ്ജുവാര്യർ, പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ് എന്നിവരുടേത്. ഇന്നലെ ഗീതു തന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി വ്യക്തികൾ രംഗത്തെത്തിയിട്ടുണ്ട്. അതോടൊപ്പം താരത്തിന്റെ ഉറ്റസുഹൃത്തുക്കളായ ഇന്ദ്രജിത്തും പൂർണ്ണിമ ഇന്ദ്രജിത്തും ആശംസകൾ അറിയിച്ചിരുന്നു. 18 വര്‍ഷത്തോളമായി കൂടെയുള്ള ഏറ്റവും അടുത്ത കൂട്ടുകാരിക്ക് ജന്മദിനാശംസകള് എന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്. അത്ര തന്നെ പഴക്കമുണ്ട് ഈ ചിത്രത്തിനും എന്ന പറഞ്ഞുകൊണ്ട് ഗീതുവിനും പൂര്‍ണിമയ്ക്കും ഒപ്പമുള്ള ഒരു ചിത്രവും ഇന്ദ്രജിത്ത് പങ്കുവെച്ചു.
അഭിനയ ജീവിതത്തിന് പുറത്തും ഏറെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തികളാണ് പൂർണ്ണിമ ഇന്ദ്രജിത്തും ഗീതു മോഹൻദാസും. പൂർണിമ ഇന്ദ്രജിത്ത് ഗീതു മോഹൻദാസും ആയിട്ടുള്ള സൗഹൃദത്തെ പറ്റി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇവരെ കൂടാതെ നടി റിമാ കല്ലിങ്കലും ആശംസകൾ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘നിരുപാധികമായ സ്നേഹം, കല, ധാര്‍ഷ്ട്യം എന്നു തുടങ്ങി നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഉപയോഗിച്ച് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത് തുടരൂ,’ എന്നാണ് റിമയുടെ ആശംസ.