നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണുള്ളത്. സിനിമയിലെ കൂട്ടുകാര്‍ക്കൊപ്പം പങ്കിടുന്ന നിമിഷങ്ങളും ഗീതു പങ്കുവയ്ക്കാറുണ്ട്. നേരത്തേ മഞ്ജു വാര്യര്‍ക്കും സംയുക്ത വര്മ്മയ്ക്കുമെപ്പമുള്ള ചിത്രം ഗീതു മോഹന്‍ദാസ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഗീതു മോഹന്‍ദാസ് പങ്കുവച്ച മറ്റൊരു ഒത്തു ചേരലിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഭാവനയും സംയുക്ത വര്‍മയുമാണ് ഗീതുവിനൊപ്പമുള്ളത്. ആരാധകരും സഹപ്രവര്‍ത്തകരും അടക്കം നിരവധി പേര് കമന്റുകളുമായി എത്തി.
മഞ്ജുവിനും സംയുക്തയ്ക്കും ഭാവനയ്ക്കും പുറമേ പൂര്‍ണിമ ഇന്ദ്രജിത്തുമായും ഗീതുമോഹന്‍ദാസ് സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. തിരക്കുകള്‍ക്കിടയിലും ഒത്തുചേരലുകള്‍ക്കും അത് ആരാധകരുമായി പങ്കുവയ്ക്കാനും ഗീതു മോഹന്‍ദാസ് സമയം കണ്ടെത്താറുണ്ട്.