മലയാളികളുടെ ഇഷ്ട താരമായ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വലംകൈ ആണ് ജോർജ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലും യഥാര്‍ത്ഥ ജീവിതത്തിലും നിഴല്‍പോലെ കൂടെയുള്ള വ്യക്തിത്വമാണ് ജോര്‍ജ്. മമ്മൂട്ടിയുടെ ഏത് മാനറിസങ്ങളും ജോര്‍ജിന് പരിചിതമാണ്. ഒരു അഭിനേതാവും ചമയക്കാരനും എന്ന ബന്ധത്തിനപ്പുറം വളര്‍ന്ന ഒരു സൗഹൃദമാണ് ഇവര്‍ തമ്മില്‍ ഉള്ളത്. ജോർജിന്റെ പിറന്നാൾ ഇന്ന് ആഘോഷിച്ചിരിക്കുകയാണ് മമ്മൂട്ടിയും ദുൽഖറും കൂടി. ജോർജിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മമ്മൂക്ക.
ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ദുൽഖർ സൽമാൻ, പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷ, നിർമാതാവ് ആന്റോ ജോസഫ്, വെഫെയർ ഫിലിംസിന്റെ സഹ ഉടമ ജോമോൻ എന്നിവരാണ് ചിത്രത്തിൽ ഉള്ളത്.
മമ്മൂക്കയുടെ മേക്കപ്പ്മാനായ ജോര്‍ജ്ജ് ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന നിര്‍മാതാവ് കൂടിയാണ്. റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മായാവിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായാണ് ആദ്യമായി ജോര്‍ജ് നിര്‍മ്മാണ രംഗത്ത് എത്തുന്നത്. അതിനു പിന്നിലും മമ്മൂട്ടിയുടെ താല്പര്യമായിരുന്നു. പിന്നീട് ലാല്‍ ജോസിനെ ഇമ്മാനുവല്‍ എന്ന സിനിമ വന്നപ്പോള്‍ ഈ സിനിമ ജോര്‍ജ്ജ് നിര്‍മ്മിക്കൂ എന്ന് മമ്മൂട്ടി പറഞ്ഞു. സിന്‍സില്‍ സെല്ലുലോയ്ഡ് എന്ന ബാനറിലാണ് ജോര്‍ജ് സിനിമ നിർമിച്ചത്.