ജോഷി വമ്പൻ തിരിച്ചു വരവ് നടത്തിയ പൊറിഞ്ചു മറിയം ജോസ് ഗംഭീര റിപ്പോർട്ടുകളുമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയം നൽകിയ ആഹ്ലാദം മറച്ചു വെക്കാതെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത തൃശൂർ ഗിരിജ തീയറ്ററിന്റെ കുറിപ്പ് വൈറൽ ആയിരിക്കുകയാണ്.
തൃശ്ശൂര്കാര് എന്ത് കാര്യവും സത്യാവസ്ഥ മുഖത്ത് നോക്കിയങ്ങട്ടു പറയും 😁😁😁😂😂😂. രാവിലെ ഞങ്ങടെ പേജ് നോക്കിയപ്പോ ഔ 😂😂😂😂 what a comment . 🙏😀
എല്ലാവര്ക്കും പ്രളയം കഴിഞ്ഞു പേടിച്ചു ക്ഷീണിച്ചിരികയുമ്പോൾ ജോഷി സർ സമ്മാനിച്ചു ഒരു വലിയ പെരുന്നാൾ . ഈ സഹോദരൻ പറഞ്ഞ പോലെ ശരിയാണ് ട്ടോ , ഇപ്പഴാ ശ്വാസം വീണത് 😂.
അപ്പൊ പെട പെടക്യാം തൃശൂർ കാരെ .
ഞങ്ങൾക്ക് രണ്ടാഴ്ച ആയിരിക്യാം ഈ പടം . എന്നാലും ഈ സിനിമ കാണാതിരിക്യരുത് എവിടെ ആയാലും ഏതു തിയേറ്റർ ഇൽ ആയാലും .പല പെരുന്നാളുകളും മലയാളികൾ ആഘോഷിച്ചിട്ടുള്ളത് ജോഷി ചിത്രങ്ങൾക്കൊപ്പം തീയറ്ററുകളിലാണ്. പല ചിത്രങ്ങളും തീയറ്ററുകളിലും തീർത്തിട്ടുള്ളത് പെരുന്നാളിന്റെ പ്രതീതിയുമാണ്. എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം ജോഷി എന്ന ഹിറ്റ് മേക്കർ വീണ്ടും സംവിധാന രംഗത്തേക്ക് എത്തിയപ്പോൾ പ്രേക്ഷകർ സ്ക്രീനിൽ കണ്ടതും ഒരു പെരുന്നാളാണ്. എല്ലാ ആഘോഷങ്ങളും നിറഞ്ഞൊരു കളർഫുൾ പെരുന്നാൾ. സൂപ്പർതാരങ്ങൾ മാത്രമല്ല ഒരു പടത്തിന്റെ വിജയരഹസ്യം എന്ന് തെളിയിച്ച് പൊറിഞ്ചു മറിയം ജോസ് തീയറ്ററുകളിൽ എത്തിയപ്പോൾ ജോഷി എന്ന സംവിധായകന്റെ ക്രാഫ്റ്റ്സ്മാൻഷിപ്പ് പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ജയൻ മുതൽ ജോജു വരെ തലമുറകളുടെ സംവിധായകനായി നില നിൽക്കുമ്പോഴും പ്രേക്ഷകന്റെ പൾസറിയുന്ന പകരം വെക്കാനില്ലാത്ത ഒരു സംവിധായകൻ തന്നെയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ജോഷി വീണ്ടും.