പല്ലവിയെ മാത്രമല്ല ഉയരെയിലെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകരെയും ഒരുപോലെ അലോസരപ്പെടുത്തുന്ന ഗോവിന്ദ് ഈ വർഷത്തെ തന്നെ ഏറ്റവും ശക്തമായ കഥാപാത്ര സൃഷ്ടികളിൽ ഒന്നാണ്. അത് പ്രകടമാകുന്ന ഇടത്താണ് ആസിഫ് അലി എന്ന നടന്റെ വിജയം. പാർവതിയുടെ കഥാപാത്രത്തിന് തിരക്കഥയിലുള്ള വ്യക്തമായ സാധ്യതകളുടെ നിഴലിൽ ഒതുങ്ങി പോകേണ്ട കഥാപാത്രത്തെ തന്റെ പ്രതിഭയിലൂടെ ആസിഫ് ഉയർത്തി പിടിച്ചിരിക്കുന്നു. ഉയരേ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ഗോവിന്ദിനെ കണ്ടാൽ ഒന്ന് തല്ലാൻ തോന്നി പോകുമെന്നത് തന്നെയാണ് ആ കഥാപാത്രത്തിന്റെയും ആസിഫ് അലി എന്ന നടന്റെയും വിജയം. അങ്ങനെ തന്നെ തല്ലാൻ തോന്നുന്നുവെന്നറിഞ്ഞതിൽ ആസിഫ് അലി ഏറെ സന്തോഷം പ്രകടിപ്പിച്ചു. ഒരു ഇന്റർവ്യൂവിലാണ് ആസിഫ് അലി മനസ്സ് തുറന്നത്.