പ്രിയതാരത്തിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസുമായി മാലൈക്കോട്ടൈ വാലിബൻ സിനിമയുടെ അണിയറപ്രവർത്തകർ. ലിജോ പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാലൈക്കോട്ടെ വാലിബന്റെ ഗ്ലിംസ് വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.
30 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ അഭിമാനവും മലയാളികളുടെ സ്വകാര്യ അഹങ്കാരവും ഞങ്ങളുടെ സ്വന്തം മലൈക്കോട്ടെ വാലിബനുമായ ലാൽ സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്ന് കുറിച്ചാണ് അണിയറപ്രവർത്തകർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി എസ് റഫീഖ് ആണ്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിർവഹിക്കുന്നു.