അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. ആദ്യ ചിത്രം ആദിയിലെ പോലെ തന്നെ മികച്ച ആക്ഷന്‍ രംഗങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലുമുണ്ടാകും. ട്രെയ്നിലെ ഒരു സംഘടന രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം നടന്നിരുന്നു. ട്രെയ്നിന്റെ ജനാലയില്‍ തൂങ്ങിക്കിടക്കുന്ന പ്രണവിന്റെ ചിത്രങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു.
ചിത്രത്തെ കുറിച്ച് പുതിയ ആവേശകരമായ വാർത്തകളാണ് പുറത്ത് വരുന്നത്.ചിത്രത്തിൽ ഗോകുൽ സുരേഷ്ഗോപിയും പ്രധാന വേഷത്തിലെത്തുന്നു. ഗോകുൽ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം പങ്കുവച്ചത്. ലേലത്തിലെ ചാക്കോച്ചിയെ ഒാർമപ്പെടുത്തുന്ന ഗെറ്റപ്പിലാണ് ഗോകുലിന്റെ ചിത്രം. മുണ്ട് മടക്കി കുത്തി മാസ് ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. രണ്ടു സൂപ്പർ താര പുത്രന്മാർ അണിനിരക്കുന്ന ഈ ചിത്രം ആരാധകർക്കിടയിലും ഏറെ ആവേശമുണർത്തുകയാണ്.
അരുണ്‍ ഗോപിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് സംവിധാനം ചെയുന്നത്. ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന് മുളകുപാടമാണ്. ചിത്രത്തില്‍ സര്‍ഫറുടെ വേഷത്തിലാണ് പ്രണവ് മോഹന്‍ലാല്‍ എത്തുന്നത്.ഇതിനായി ഏറെ നാളത്തെ സര്‍ഫിങ് ട്രെയിനിങ് പ്രണവ് നടത്തിയിരുന്നു.
പുലിമുരുഗനും രാമലീലയ്ക്കും ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് അടുത്ത വര്‍ഷം ആദ്യത്തോടെ തീയറ്ററുകളിലെത്തും.