ജയസൂര്യ നായകനായ പുണ്യാളന് അഗര്‍ബത്തീസ് എന്ന കോമഡി സിനിമയില്‍ ജിംബ്രൂട്ടന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗോകുലനെ മലയാളികൾക്ക് മറക്കുവാൻ സാധിക്കില്ല. താരമിപ്പോൾ വിവാഹിതനായിരിക്കുകയാണ്. വധുവായി സ്വീകരിച്ചിരിക്കുന്നത് ധന്യയെ ആണ്. , എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി എന്നിവയാണ് ഗോകുലൻ ഭാഗമായ ശ്രദ്ധേയമായ ചില സിനിമകള്‍.
കൊറോണ വൈറസ് ഭീതിയെ തുടർന്ന് ലോകമെമ്പാടും ലോക്ക് ഡൗൺ ആയതിനാൽ വിവാഹങ്ങളും മറ്റു ചടങ്ങുകളും എല്ലാം ലളിതമായ രീതിയിൽ വേണം നടത്തുവാൻ. വിവാഹത്തിന് സർക്കാർ നിയമപ്രകാരം 50 പേർക്കാണ് പങ്കെടുക്കുവാൻ സാധിക്കുന്നത്. സർക്കാർ നിയമങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ രീതിയിൽ ആയിരുന്നു ഗോകുലൻ തന്റെ വിവാഹം നടത്തിയത്. പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. ഗോകുലന്റെ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.