റെക്കോർഡുകൾ തകിടം മറിച്ച് മലയാളത്തിലെ എക്കാലത്തെയും വമ്പൻ ഹിറ്റിലേക്ക് കുതിക്കുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ വിജയത്തെ ഏറ്റെടുത്ത് ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനായ ഗൂഗിളും. ഗൂഗിൾ ഇന്ത്യയുടെ ഒഫീഷ്യൽ ട്വിറ്റർ പേജിലാണ് എല്ലാ റെക്കോർഡും തകർക്കുവാൻ അറിയുന്ന ഹീറോസ് എന്ന ക്യാപ്ഷനോട് കൂടി ലാലേട്ടനെ പരാമർശിച്ചിരിക്കുന്നത്. ഈ ആഴ്ചയിലെ ഗൂഗിൾ ട്രെൻഡ്സായ ലൂസിഫർ, മിയാമി ഓപ്പൺ, യുവരാജ് സിംഗ് എന്നീ മൂന്ന് ടാഗുകളോട് കൂടിയാണ് അവർ ട്വീറ്റ് ചെയ്തിരിക്കുന്നത്. അവധിക്കാലം തുടങ്ങിയത് കൊണ്ട് തീയ്യറ്ററുകളിൽ വമ്പൻ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിന് പുറത്തും അതെ തിരക്കുകൾ തന്നെയാണ് അനുഭവപ്പെടുന്നത്. നട്ടപ്പാതിരാക്കും പുലർച്ചക്കും സ്പെഷ്യൽ ഷോകൾ വെച്ചിട്ടും ഹൗസ്ഫുൾ ആകുന്നത് കാണുമ്പോഴേ അറിയാം മോഹൻലാൽ എന്ന താരത്തിന്റെ മൂല്യം.
The heroes who know how to smash all records.#GoogleTrends#Lucifer @Mohanlal#MiamiOpen @MiamiOpen@YUVSTRONG12 pic.twitter.com/TGKPfkvU5H
— Google India (@GoogleIndia) March 30, 2019