നാടെങ്ങും ഓണാഘോഷത്തിന്റെ തിമിർപ്പിലാണ്. പൂക്കളവും ഓണക്കോടിയും ഓണസദ്യയും ഒക്കെയായി എല്ലാവരും ഓണാഘോഷത്തിന്റെ തിരക്കിലാണ്. പ്രേക്ഷകർക്കും ആരാധകർക്കും ആശംസകളുമായി സിനിമാതാരങ്ങളും സോഷ്യൽമീഡിയയിൽ എത്തി. മിക്ക താരങ്ങളും പ്രേക്ഷകരുമായി തങ്ങളുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു.
സംഗീതസംവിധായകൻ ഗോപി സുന്ദറും ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു. അമൃത സുരേഷിനും മകൾക്കും ഒപ്പമായിരുന്നു ഗോപി സുന്ദറിന്റെ ഓണാഘോഷം. പരമ്പരാഗത വേഷങ്ങൾ അണിഞ്ഞാണ് ഗോപി സുന്ദറും അമൃതയും അമൃതയുടെ മകളും ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്. ജുബ്ബയും മുണ്ടുമാണ് ഗോപിസുന്ദറിന്റെ വേഷം. തലയിൽ മുല്ലുപ്പൂ ചൂടി ഹാഫ് സാരിയാണ് അമൃത സുരേഷ് അണിഞ്ഞിരിക്കുന്നത്. പട്ടുപാവാടയാണ് അമൃതയുടെ മകളുടെ വേഷം. നിരവധി പേരാണ് ഓണാശംസകളുമായി കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. അതേസമയം, ഗോപി സുന്ദറിനും അമൃതയ്ക്കും ഒപ്പം അമൃതയുടെ മകളെ കണ്ടപ്പോൾ, ‘പടം മനോഹരമായിട്ടുണ്ടെന്നും, രണ്ട് ആൺകുട്ടികളെ മിസ് ചെയ്യുന്നു’ എന്നുമായിരുന്നു ഒരു കമന്റ്. ഗോപി സുന്ദറിന് രണ്ട് ആൺമക്കളാണ് ഉള്ളത്. ഇതിനെക്കുറിച്ച് ആയിരുന്നു പരാമർശം,
പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെന്നും അടുത്തിടെ ആയിരുന്നു ഗോപി സുന്ദറും അമൃത സുരേഷും ചേർന്ന് വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർത്ഥനയും എന്നും തങ്ങൾക്കൊപ്പം ഉണ്ടാകണമെന്നും അമൃതയും ഗോപി സുന്ദറും കുറിപ്പിലൂടെ അഭ്യർത്ഥിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…