സംഗീത സംവിധായകൻ ഗോപി സുന്ദറിനെതിരെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യ നടന്നിട്ടുണ്ട്.ഇപ്പോൾ ഇതാ വീണ്ടും സമാനമായ സംഭവം നടന്നിരിക്കുകയാണ്. സംഭവം ഇങ്ങനെ അഭയ ഹിരണ്മയിയും ഒത്തുള്ള ഗോപി സുന്ദറിന്റെ ഫോട്ടോ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.ഇതിനു പിന്നാലെ ഒരാൾ ചോദിച്ച ചോദ്യത്തിന് ഗോപി സുന്ദർ നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്.
ഒരു ജീവിതം എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദർ അഭയയ്ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.ഇതിനു താഴെ നിങ്ങളുടെ എക്സ് എവിടെയാണ് എന്ന് ഒരാൾ ചോദിച്ചു. ചോദ്യത്തിന് രൂക്ഷമായ ഭാഷയിൽ ആണ് ഗോപി സുന്ദർ മറുപടി നൽകിയത്.അത് താങ്കളെ ബാധിക്കുന്ന കാര്യം അല്ലായെന്നും ഇനിയും സംശയം ഉണ്ടെങ്കിൽ തന്റെ അച്ഛനോട് ഈ ചോദ്യം ആദ്യം ചോദിക്കു എന്നും അദ്ദേഹം പറഞ്ഞു.