മലയാളത്തിലെ ഏറ്റവും ടോപ്പ് മ്യൂസിക് ഡയറക്ടർമാരിൽ ഒരാളാണ് ഗോപി സുന്ദർ. ഗോപി സുന്ദർ സംഗീതം ഒരുക്കുന്ന ചിത്രങ്ങളിലെ ഗാനങ്ങൾക്കെല്ലാം ഒരു മിനിമം ഗ്യാരണ്ടി ഉറപ്പാണ്. മലയാളത്തിന് പുറമെ തമിഴിയിലും തെലുങ്കിലും സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് അദ്ദേഹം. മാസ്സ് ബിജിഎമുകൾക്കൊപ്പം മനോഹരമായ ഗാനങ്ങൾ കൊണ്ടും അദ്ദേഹം പ്രേക്ഷകഹൃദയങ്ങൾ കവർന്നുക്കൊണ്ടിരിക്കുകയാണ്. ബിഗ് ബി, പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതം വളരെയധികം പ്രേക്ഷക സ്വീകാര്യത ലഭിക്കാൻ ഇടയാക്കി.
ഫ്ലാഷ്, സാഗർ എലിയാസ് ജാക്കി റീലോഡഡ്, അൻവർ, കാസനോവ, ഉസ്താദ് ഹോട്ടൽ, 1983, ബാംഗ്ലൂർ ഡേയ്സ്, ചാർലി, പുലിമുരുഗൻ തുടങ്ങിയവയാണ് ഗോപി സുന്ദർ സംഗീതം പകർന്ന ചില ശ്രദ്ധേയമായ ചിത്രങ്ങൾ. നോട്ട്ബുക്ക്, ബിഗ് ബി, ഇവിടം സ്വർഗ്ഗമാണ് തുടങ്ങിയ ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം ഒരുക്കിയ ഇദ്ദേഹം അയ്യായിരത്തിൽപ്പരം പരസ്യചിത്രങ്ങൾക്കും ഈണമിട്ടു.
അൻവർ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് മികച്ച സംഗീതസംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. 2014-ലെ ദേശിയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ലഭിച്ചു. 1983 എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്. 2018ൽ ടേക്ക് ഓഫ് എന്ന ചിത്രത്തിനും ഗോപി സുന്ദർ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.
ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് ഗോപി സുന്ദറിന്റെ ഗാനങ്ങളോ ബി ജി എമ്മോ ഒന്നുമല്ല. ,മറിച്ച് പ്രിയ സംഗീത സംവിധായകന്റെ ഒരു ബ്രേക്ക് ഡാൻസാണ്..! ഗോപി സുന്ദർ തന്നെയാണ് അതിന്റെ വീഡിയോ സോഷ്യൽ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്. രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്. ‘ല്ല ചൊറിയൻ പുഴുവെങ്ങാനും കയറി കാണും… അല്ലാതെന്ത്’, ‘എന്തെങ്കിലും കണ്ട് പേടിച്ചത് ആകും അല്ലാതെ എന്ത് ഇന്നലെ വരെ ഒരു കൊഴപ്പം ഇല്ലാത്ത മനുഷ്യൻ ആയിരുന്നു’, ‘Steps കുറച്ചു easy ആക്കാൻ പറ്റ്വോ’.. ഇങ്ങനെ പോകുന്നു കമന്റുകൾ.
View this post on Instagram