ആദ്യ സിനിമ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ഗോപിക രമേശ്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ ഡയലോഗുകൾ കുറവാണെങ്കിലും അവൾക്ക് ഒരു വികാരവും ഇല്ല എന്ന ജയ്സന്റെ ഡയലോഗിലൂടെ ആണ് ഗോപിയുടെ കഥാപാത്രം മുന്നേറുന്നത്. സ്റ്റെഫി എന്ന തണ്ണീർമത്തൻ ദിനങ്ങളിലെ ഗോപിയുടെ കഥാപാത്രം മൂളലുകളിലൂടെ മാത്രം ശ്രദ്ധേയമായി. ചിത്രത്തിനുശേഷം ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സ് ആണ് സ്റ്റ്ഫിക്ക് ലഭിച്ചത്. ജയ്സന്റെ ജൂനിയറായി ഗോപിക എത്തുകയും പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും അതിനുശേഷം ബ്രേക്ക് അപ്പ് ആവുകയും ചെയ്യുകയാണ് ചിത്രത്തിൽ.
താരം ഇൻസ്റ്റഗ്രാമിലൂടെ ആണ് തന്റെ ഫോട്ടോസ് ഒക്കെ പങ്കു വെക്കാറുള്ളത്. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. നായികയായി അഭിനയിക്കാനുള്ള എല്ലാ ലുക്കും ഗോപികക്ക് ഉണ്ടെന്ന് ആരാധകർ നേരത്തെ വിധി എഴുതിയതാണ്. എബിൻ ജോസഫ് എടുത്ത മനോഹരമായ ചിത്രങ്ങളാണ് ഗോപിക തന്റെ ഫോളോവേഴ്സിന് ഒപ്പം പങ്കുവച്ചിരിക്കുന്നത്. ഗ്രേഷ്യ ഡാനിയുടെ ല്ലെന്നോ ഡി ഗ്രേസിയയാണ് ഗോപികയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു ബേബി ഡോളിനെ പോലെ ഉണ്ടെന്നാണ് താരത്തിന്റെ ആരാധകർ കമന്റ് ഇട്ടിരിക്കുന്നത്.