ആദ്യ സിനിമ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് ഗോപിക രമേശ്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ ഡയലോഗുകൾ കുറവാണെങ്കിലും അവൾക്ക് ഒരു വികാരവും ഇല്ല എന്ന ജയ്സന്റെ ഡയലോഗിലൂടെ ആണ് ഗോപിയുടെ കഥാപാത്രം മുന്നേറുന്നത്. സ്റ്റെഫി എന്ന തണ്ണീർമത്തൻ ദിനങ്ങളിലെ ഗോപിയുടെ കഥാപാത്രം മൂളലുകളിലൂടെ മാത്രം ശ്രദ്ധേയമായി. ചിത്രത്തിനുശേഷം ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സ് ആണ് സ്റ്റ്ഫിക്ക് ലഭിച്ചത്. ജയ്സന്റെ ജൂനിയറായി ഗോപിക എത്തുകയും പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും അതിനുശേഷം ബ്രേക്ക് അപ്പ് ആവുകയും ചെയ്യുകയാണ് ചിത്രത്തിൽ.
താരം ഇൻസ്റ്റഗ്രാമിലൂടെ ആണ് തന്റെ ഫോട്ടോസ് ഒക്കെ പങ്കു വെക്കാറുള്ളത്. ഇപ്പോൾ കൊറോണ കാലമായതിനാൽ മാസ്ക് ധരിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രതീഷ് മോഹൻ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഇസബെല്ല കളക്ഷൻസാണ് ഔട്ഫിറ്റിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഒരു ഫോട്ടോയിൽ മാസ്കിനൊപ്പം ഒരു പൂവും പിടിച്ചിട്ടുണ്ട്. ആ ഫോട്ടോയിലെ ഗോപികയുടെ നോട്ടത്തിനെ ആരാധകർ ഗംഭീര കമന്റുകൾ ഇട്ടിട്ടുണ്ട്.