സുരരൈ പോട്ര് കണ്ടവരിലേറെയും പങ്കുവെയ്ക്കുന്നത് ചിത്രം തിയേറ്ററിൽ പോയി ആസ്വദിക്കാൻ പറ്റാത്തതിൻ്റെ വിഷമം ആണ്. ബജറ്റ് എയർലൈൻ എന്ന സ്വപ്നം പ്രാവർത്തികമാക്കിയ എയർഡക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ.ഗോപിനാഥിന്റെ ജീവിതമാണ് ചിത്രത്തിന് ആധാരം. തിയേറ്റർ ആസ്വാദനം നഷ്ടമായെങ്കിലും ലഭ്യമായ രീതിയിൽ ചിത്രം ആസ്വദിക്കാൻ എല്ലാവരും ശ്രമിച്ചു. ഇപ്പോൾ ചിത്രം കണ്ട് മികച്ച അഭിപ്രായം രേഖപ്പെടുത്തുകയാണ് ക്യാപ്റ്റൻ ഗോപിനാഥ്.
”ഭാവന കൂടി ഇടകലർന്ന ചിത്രമാണിത്. എങ്കിലും എന്റെ ആത്മകഥയുടെ സത്ത ചോർന്നുപോകാതെയാണ് ആവിഷ്കരണം. ചില രംഗങ്ങളിൽ ഓർമകള്‍ തിരികെ തന്നു. ചിലപ്പോൾ കരച്ചിലും. ചിലപ്പോൾ ചിരിയും അടക്കാനായില്ല”, ക്യാപ്റ്റൻ ഗോപിനാഥ് ട്വീറ്റ് ചെയ്തു. തൻ്റെ ഭാര്യയായ ഭാർഗവിയെ സ്ക്രീനിൽ അവതരിപ്പിച്ച അപർണ ബാലമുരളിയെ പ്രശംസിക്കാനും ഗോപിനാഥ് മറന്നില്ല.
🔸 @CaptGopinath about #Suriya & #SooraraiPottru Team.
" Many Family Scenes that bought memories Back" – #GRGopinath@Suriya_offl #SooraraiPottruOnPrime pic.twitter.com/8Vn3LTpOtY
— Suriya The Masss ™ (@SuriyaTheMasss_) November 13, 2020
മനോധൈര്യമുള്ള അനുകമ്പയുള്ള, ഭയമില്ലാത്ത എല്ലാ ഗ്രാമീണ സ്ത്രീകൾക്കും, പ്രത്യേകിച്ച് സ്വപ്രയ്തനത്താൽ സംരംഭകരാകാൻ ശ്രമിക്കുന്നവർക്ക് പ്രചോദനമാകുന്ന കഥാപാത്രമാണിതെന്നും അദ്ദേഹം കുറിച്ചു. പുരുഷകേന്ദ്രീകൃതമായ ഒരു കഥയിൽ അപര്‍ണ ചെയ്ത കഥാപാത്രത്തിന് പ്രധാന്യം കൊടുത്ത സംവിധായികയുടെ മികവിനെയും അദ്ദേഹം പ്രശംസിച്ചു.