കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗ്രെയ്സ് ആന്റണി.
ചിത്രത്തിൽ ഫഹദിന്റെ നായികയായെത്തിയ ഗ്രേസ് മികച്ച അഭിനയമായിരുന്നു കാഴ്ച വച്ചത്. അഭിനേത്രി എന്നതിലുപരി താരം നല്ലൊരു നർത്തകി കൂടെയാണ് എന്ന് പ്രേക്ഷകർക്ക് അറിയാം. സോഷ്യൽ മീഡിയയിലൂടെ നൃത്ത വീഡിയോകൾ എല്ലാം പ്രേക്ഷകർക്കായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
ഫിഫ്ത് ഹാർമണിയുടെ ‘വർത്ത ഇറ്റ്’ എന്ന ഗാനത്തിനാണ് കിടിലൻ ചുവട് വച്ചത്. ഗാനത്തിന്റെ കവർ വെർഷനാണ് ഗ്രെയ്സും ഷാഹിദ് താക്കുവും കൂടെ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്ന
ത്. വൺ മില്യൻ ഡാൻസ് സ്റ്റുഡിയോയും ദി കെ സ്ക്വാഡ് ഡാൻസ് സ്റ്റുഡിയോയും കൂടെ ഒരുമിച്ചാണ് തകർപ്പൻ നമ്പറിന്റെ കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയായിരുന്നു ഗ്രേസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കുമ്പളങ്ങി നൈറ്റ്സ് ,തമാശ, പ്രതി പൂവൻ കോഴി തുടങ്ങിയ ചിത്രങ്ങളിലും ഗ്രേസ് വേഷമിട്ടിരുന്നു.ഗ്രേസ് അഭിനയരംഗത്ത് മാത്രമല്ല ഒരു സംവിധാന രംഗത്തും ഗ്രേസ് കഴിവുതെളിയിച്ചിരുന്നു.. ഗ്രേസ് സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് ‘ ക്-നോളജ്’. ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.