സന്തോഷ് പണ്ഡിറ്റ് കാരണമാണ് തനിക്ക് സിനിമയിൽ ഒരു അഡ്രസ്സ് ഉണ്ടായതെന്ന് തുറന്ന് പറയുകയാണ് നടി ഗ്രേസ് ആന്റണി ഇപ്പോൾ.കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ഫഹദിന്റെ നായികയായി അഭിനയിച്ച നടിയാണ് ഗ്രേസ് ആന്റണി.ഒരു അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റ് നോട് കടപ്പാടുള്ള കാര്യം ഗ്രേസ് പറയുന്നത്.
സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കില്‍ എനിക്ക് ഒരു അഡ്രെസ്സ് പോലും ഉണ്ടാകുമായിരുന്നില്ല എന്നാണ് നടി പറഞ്ഞത്. ഇത് പറയാനും കാരണമുണ്ട് ഗ്രേസ് എന്ന കലാകാരിയെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത് ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ്സിലൂടെയായിരുന്നു.ചിത്രത്തിൽ
ഗ്രേസിന്റെ കഥാപാത്രം സന്തോഷ് പണ്ഡിറ്റിന്റെ രാത്രി ശുഭരാത്രി എന്ന ഗാനം ആലപിക്കുന്നുണ്ട്.ചിത്രത്തിലെ ഏറ്റവും നല്ല കോമഡി രംഗങ്ങളിൽ ഒന്നും ഇതായിരുന്നു.ഗ്രേസിനെ പ്രേക്ഷകർക്കിടയിൽ പരിചിതമാക്കിയ ചിത്രമായിരുന്നു ഇത്.