ഫഹദ് ഫാസിൽ, ഷെയിൻ നിഗം, ശ്രീനാഥ് ഭാസി, സൗബിൻ, അന്ന ബെൻ, ഗ്രേസ് ആന്റണി, മാത്യു തോമസ് തുടങ്ങിയ യുവതാരനിര ഗംഭീരപ്രകടനം കാഴ്ചവെച്ച സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയതിൽ വച്ച് ഏറ്റവും കൂടുതൽ ആളുകൾ കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത ചിത്രമാണ് ഇത്. അതിൽ അന്ന ബെന്നും ഗ്രേസ് ആന്റണിയും സഹോദരിമാരായിട്ടാണ് അഭിനയിച്ചത്. ഗ്രേസ് ആന്റണി അവതരിപ്പിച്ച സിമി എന്ന കഥാപാത്രത്തിന്റെ ഭർത്താവ് ആയിട്ടാണ് ഫഹദ് ഫാസിൽ എത്തിയത്. ഫഹദ് ഫാസിലിന്റെ പ്രകടനങ്ങളിൽ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ഷമ്മി. ബേബി മോളും സിമിയും ഷമ്മിയും തമ്മിലുള്ള സീനുകളിൽ മൂവരും ആ കുടുംബത്തിൽ ആളുകൾ തന്നെയാണെന്ന് പ്രേക്ഷകർക്ക് തോന്നിപ്പിച്ചിരുന്നു. എന്നാൽ സിനിമയ്ക്ക് ശേഷം ചില വ്യക്തികൾ ഇവർ ഇരുവരും സഹോദരിമാരാണ് എന്നാണ് വിശ്വസിച്ചിരുന്നത്. ഇതിനെപ്പറ്റി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇരുവരും തുറന്നു പറഞ്ഞു.
ഗ്രേസിന്റെ വാക്കുകൾ:
കുമ്പളങ്ങി നൈറ്റ്സ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഞങ്ങൾ ഫ്രണ്ട്സ് ആയിരുന്നതുകൊണ്ട് ബേബി മോളായും സിമിയായും സിനിമയിൽ അഭിനയിക്കേണ്ടി വന്നില്ല..
അന്നയുടെ വാക്കുകൾ:
ഞങ്ങൾ രണ്ടുപേരും ഒരുപാട് സംസാരിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ലൊക്കേഷനിൽ ഞങ്ങൾ നല്ല ഓളമുണ്ടാക്കി. ഞങ്ങൾ ചേച്ചിയും അനിയത്തിയുമാണെന്ന് കരുതുന്നവർ ഇപ്പോഴുമുണ്ട്.. നാല് ദിവസം ഞാൻ ഗ്രേസിന് ചേച്ചിയെന്ന് വിളിച്ചു. ഗ്രേസിന്റെ രൂപം കണ്ടാണ് അങ്ങനെ വിളിച്ചത്. എനിക്ക് ഇരുപത് വയസ്സേ ഉള്ളൂവെന്ന് ഗ്രേസ് ഒരു ദിവസം പറഞ്ഞു. ഗ്രേസ് കരുതിയത് എനിക്ക് 18 വയസ്സാണെന്നാണ്. 23 വയസ്സുണ്ടെന്ന് പറഞ്ഞപ്പോൾ ഗ്രേസ് എന്നെ കൊന്നില്ലയെന്നേയുള്ളൂ. അതോടുകൂടി ചേച്ചി വിളി ഞാൻ നിർത്തി..