കമലയ്ക്ക് ശേഷം അജു വർഗീസ് വീണ്ടും നായകനായി എത്തുന്ന ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962. സായാഹ്നവാര്ത്തകളുടെ സംവിധായകൻ അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫൺന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേർന്നാണ്. എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ അനീഷ് മോഹൻ സഹനിർമാണം ചെയുന്ന ചിത്രത്തിൽ അജു വർഗീസിന് പുറമെ ലെന, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ, ഗണേഷ് കുമാർ, ജാഫർ ഇടുക്കി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്
ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വളരെ രസകരമായ ഒരു ചിത്രം പങ്കു വെച്ചിരിക്കുകയാണ് നടി ഗ്രേസ് ആന്റണി. ഒരുപോലെയുള്ള ടീ ഷർട്ട് ധരിച്ച തന്റെയും അജു വർഗീസിന്റെയും ചിത്രമാണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കു വെച്ചത്. “അലക്കിയിട്ട ഷർട്ട് അടിച്ചുമാറ്റിയ കൂട്ടുകാരി. മാപ്പാക്കണം അജുവേട്ടാ” എന്ന തലക്കെട്ടോട് കൂടിയാണ് ചിത്രം ഗ്രേസ് പങ്കു വെച്ചത്. എന്റെ മേരി…എന്ന് അജു വർഗീസ് ചിത്രത്തിന് റിപ്ലേയും നൽകിയിട്ടുണ്ട്.