ഹാപ്പി വെഡിങ്ങിൽ പാട്ട് പാടി പൊട്ടിച്ചിരിപ്പിച്ച ഗ്രേസ് ആന്റണി കുമ്പളങ്ങി നൈറ്റ്സിലെ സിമിയായി വീണ്ടുംമ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. സ്വാഭാവിക നർമത്തോടൊപ്പം ബേബി മോളുടെ ചേച്ചിയായുള്ള തകർപ്പൻ പ്രകടനം കൂടിയായപ്പോൾ പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയാണ് ഗ്രേസ് ആന്റണിക്ക് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ സിമി എന്ന റോളിന് വേണ്ടി നടത്തിയ ഗ്രേസ് ആന്റണിയുടെ രസകരമായ ഓഡിഷൻ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.