ഗ്രാമി 2020ന്റെ ചുവപ്പ് പരവതാനിയില്‍ നിക്കിന്റെ കൈ പിടിച്ച് പ്രിയങ്ക ചോപ്രയും. വ്യത്യസ്തമായ ഔട്ട്ഫിറ്റിലെത്തിയ പ്രിയങ്കയായിരുന്നു ഗാലയില്‍ തിളങ്ങിയത്. പ്രിയങ്ക ചോപ്രയും നിക് ജൊനാസും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.
ഇരുവരും ഒരുമിച്ച് നില്ക്കുന്ന ചിത്രം പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിട്ടുണ്ട്. ഫാഷന്‍ ലോകത്ത് പ്രിയങ്കയുടെ വസ്ത്രങ്ങള്‍ ഇപ്പോള്‍ വളരെ ശ്രദ്ദ പിടിച്ചു പറ്റാറുണ്ട്. ബോളിവുഡിലെ മറ്റു താരങ്ങളുടെ ഫാഷന്‍ ഐക്കണ്‍ കൂടിയാണ് പ്രിയങ്ക ഇപ്പോള്‍. നടി എന്നതിനേക്കാളേറെ താരത്തെ ഇപ്പോള്‍ ഒരു ഫാഷന്‍ ഐക്കണ്‍ ആയി കണക്കാക്കാനാണ് ആരാധകര്‍ക്കും ഇഷ്ടം. അവാര്‍ഡ് നിശയില്‍ തിളങ്ങാറുള്ള പ്രിയങ്കയുടെ വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്.
ലോസ് ഏഞ്ചല്‍സിലെ സ്റ്റാപ്പിള്‍സ് സെന്ററില്‍ നടന്ന ഗ്രാമി അവാര്‍ഡില്‍ പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഭര്‍ത്താവ് നിക്ക് ജോനാസിനൊപ്പം പ്രിയങ്ക ചോപ്ര നില്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഇരുവരും ഒരുമിച്ചുള്ള എല്ലാ സന്തോഷ നിമിഷങ്ങളും പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. നിരവധ താരങ്ങളാണ് ഫാഷന്‍ ലോകത്തെ ത്രസിപ്പിച്ച് ഗ്രാമി അവാര്‍ഡില്‍ എത്തിയത്. നിരവധി ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്.