ശരീരത്തിന്റെ പരിമിതികളെ മറികടന്ന് കലാജീവിതത്തിൽ ഉയരങ്ങളിലെത്തിയ ഒരു താരമാണ് ഉണ്ടപക്രു എന്നറിയപ്പെടുന്ന അജയകുമാർ. വെല്ലുവിളികളെ അതിജീവിച്ച് ഗിന്നസ് റെക്കോർഡ് വരെ അദ്ദേഹം കരസ്ഥമാക്കി. ഗായത്രി ആണ് അദ്ദേഹത്തിന്റെ ഭാര്യ. ദീപ്ത കീർത്തി എന്ന പേരിൽ ഒരു മകളുണ്ട് അദ്ദേഹത്തിന്. കുടുംബമാണ് തന്റെ ഊർജ്ജം എന്ന് അദ്ദേഹം പറയുകയാണ്. താൻ എവിടെ പോയാലും തന്റെ മകൾ തന്നോടൊപ്പം ഉണ്ടെന്നും തന്റെ കാര്യങ്ങളെല്ലാം നോക്കുന്നതും തന്റെ മകളാണെന്നും അദ്ദേഹം പറയുന്നു. രണ്ട് വർഷത്തിനുപ്പുറം തന്റെ വിവാഹ ജീവിതം കടന്നു പോകില്ല എന്ന് കമന്റ് ചെയ്തവർ ഉണ്ടെന്നും ഇപ്പോൾ വർഷം 12 ആയെന്നും തന്റെ മൂത്തമകളെ നഷ്ടപ്പെടുമ്പോഴും തന്റെ സർജറിയുടെ സമയത്തും എല്ലാം തനിക്ക് പിന്തുണ തന്നത് ഭാര്യ മാത്രമാണെന്നും അദ്ദേഹം പറയുന്നു.
താരത്തിന്റെ വാക്കുകൾ:
“രണ്ടു വർഷത്തിനപ്പുറം എന്റെ വിവാഹജീവിതം കടന്നുപോകില്ലെന്നു കമന്റ് ചെയ്തിരുന്നവരുണ്ട്. അവരെയൊക്കെ ഓർമി പ്പിക്കാൻ മാത്രം പറയുന്നു. ഇപ്പോൾ വർഷം പന്ത്രണ്ടായി. പ്രതിസന്ധികളിലെല്ലാം ഭാര്യയുണ്ടായിരുന്നു കൂടെ. മൂത്ത മകള്‍ നഷ്ടപ്പെട്ടപ്പോഴും എന്റെ സർജറിയുടെ സമയത്തുമെല്ലാം ധൈര്യം തന്നത് അവളാണ്. ആശുപത്രിയിൽ ഒരു കുഞ്ഞിനെയെന്നപോലെ എന്നെ നോക്കിയതും ഗായത്രിയായിരുന്നു. ഒപ്പം അമ്മയുമുണ്ട്. ഞാനൊന്നു നേരെ നിൽക്കാറായപ്പോഴാണ് അമ്മ വീട്ടിലേക്കു പോയത്.”