സഹപാഠികള്‍ കുള്ളനെന്നു വിളിച്ച് പരിഹസിച്ച 9 വയസ്സുകാരന് ക്വാഡന് ബെയില്നാണ് സോഷ്യല്‍മീഡിയയിലെ ഇപ്പോഴത്തെ താരം. ഭിന്നശേഷിക്കാരനായ ക്വാഡനു സംഭവിച്ച് അപമാനം അമമയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. കുഞ്ഞു ക്വാഡന്റെ കരച്ചിലും വിതുമ്പലും കണ്ട ലോകം ഇന്നവനെ നെഞ്ചിലേറ്റിയിരിക്കുകയാണ്. ലോകത്തെമ്പാടുമുള്ള നിരവധി സെലിബ്രിറ്റികളാണ് മിടുക്കന് സഹായവുമായി രംഗത്ത് എത്തിയത്.
ഇപ്പോള്‍ ക്വാഡന് പിന്തുണയുമായി ചലച്ചിത്ര താരം ഗിന്നസ് പക്രുവും രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പക്രു ക്വാഡനു പിന്തുണ നല്‍കിയത്. ഒപ്പം ‘ഇളയരാജ’ എന്ന തന്റെ ചിത്രത്തിലെ ഒരു ഡയലോഗും അദ്ദേഹം എഴുതിയിട്ടുണ്ട്. ക്വാഡന്റെ അമ്മ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ പോസ്റ്റ് ചെയ്താണ് പക്രു കുറിപ്പ് എഴുതിയത്. വീഡിയോയില്‍ അമ്മ സംസാരിക്കുന്നതിനിടയില്‍ കുഞ്ഞു ക്വാഡന് എനിക്കൊരു കയര്‍ തരൂ, ഞാന്‍ ആത്മഹത്യ ചെയ്യട്ടെ എന്നു പറയുന്നുണ്ച്. സുഹൃത്തുക്കള്‍ കുള്ളനെന്ന് വിളിച്ച് കളിയാക്കി എന്നെ ഒന്നു കൊന്ന് തരൂ എന്നും പറയുന്നുണ്ട്. 9 വയസ്സുകാരന്ഖെ കണ്ണീര്വാര്ന്ന മുഖത്ത് പുഞ്ചിരി നല്‍കുകയാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍.
പക്രു എഴുതിയ കുറിപ്പ് :
മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട് ….. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് … നീ കരയുമ്പോള്‍ …നിന്റെ ‘അമ്മ തോല്‍ക്കും ……… ഈ വരികള്‍ ഓര്‍മ്മ വച്ചോളു . ”ഊതിയാല്‍ അണയില്ല ഉലയിലെ തീ ഉള്ളാകെ ആളുന്നു ഉയിരിലെ തീ ‘ – ഇളയ രാജ – ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ്