1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു എന്നറിയപ്പെടൂന്ന അജയ് കുമാർ സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ദീപ്ത കീർത്തിയാണ് മകൾ. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്. 2018 ഏപ്രിൽ 21ന് പക്രുവിനെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു. 2013-ൽ പക്രു സംവിധാനം ചെയ്ത ‘കുട്ടീം കോലും’ എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോഡിനുടമായാക്കിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ തന്റെ ഒരു പഴയകാല ചിത്രം പങ്ക് വെച്ചിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്ക് പേജിലാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. അതിന്റെ ക്യാപ്ഷൻ തന്നെയാണ് ഏറെ ഹൃദ്യം. “പിന്നെ വളർന്നില്ല… വളർത്തിയത് നിങ്ങൾ” ഇളയരാജ എന്ന ചിത്രമാണ് അടുത്തതായി ഗിന്നസ് പക്രു നായകനായി തീയറ്ററുകളിൽ എത്താനുള്ളത്.