Sunday, October 25

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയ ഒരുക്കുന്ന ‘ഹലാൽ ലൗ സ്റ്റോറി’;ട്രെയ്‌ലർ കാണാം [VIDEO]

Pinterest LinkedIn Tumblr +

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനു ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലവ് സ്റ്റോറിയുടെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്‍റണി, ഷറഫുദ്ദീന്‍, സൌബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഒക്ടോബർ 15ന് ആമസോൺ പ്രൈം വഴി റിലീസ് ചെയ്യും.

സുഡാനി ഫ്രം നൈജീരിയ‌‌ക്കു ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. സംവിധായകന്‍ സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു ശ്രീധരന്‍ എഡിറ്റിംഗും അജയ് മേനോന്‍ ചായാഗ്രഹണവും നിര്വ്വഹിക്കുന്ന ചിത്രത്തില്‍ ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ സംഗീതം ഒരുക്കിയിരിക്കുന്നത്. പി ആർ ഒ – ആതിര ദിൽജിത്ത്.

“Lucifer”
Loading...
Share.

About Author

Comments are closed.