സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനു ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലവ് സ്റ്റോറിയുടെ ട്രെയ്ലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്, സൌബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഒക്ടോബർ 15ന് ആമസോൺ പ്രൈം വഴി റിലീസ് ചെയ്യും.
സുഡാനി ഫ്രം നൈജീരിയക്കു ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. സംവിധായകന് സക്കരിയയും മുഹ്സിന് പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു ശ്രീധരന് എഡിറ്റിംഗും അജയ് മേനോന് ചായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ബിജിബാല്‍, ഷഹബാസ് അമന്, റെക്സ് വിജയന്, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പി ആർ ഒ – ആതിര ദിൽജിത്ത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…