യൂണിഫോമിട്ട് മീന്‍ വിറ്റ ഹനാന് എന്ന പെണ്‍കുട്ടിയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സുഹൃത്തുക്കള്‍ രംഗത്ത്. തൊടുപുഴയിലെ അല്‍ അസര്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളായ അന്‍സലും അബുവുമാണ് ഹനാന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഹനാനെ ഞങ്ങള്‍ക്ക് കുറേ നാളുകളായി നേരിട്ട് പരിചയമുള്ളവരാണെന്നും ഇവര്‍ പറയുന്നു.
“വിമര്‍ശിക്കുന്നവര്‍ക്ക് അവളെ നേരിട്ട് അറിയില്ലായിരിക്കു. അവളുടെ ജീവിതത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയണമെങ്കില്‍ തൊടുപുഴയിലേക്ക് വാ, ഞങ്ങള്‍ പറഞ്ഞുതരാം ഹനാന് ആരാണെന്ന്. ജീവിക്കാനായി കഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ് അവള്.