ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ മെഗാ ഹിറ്റുകൾക്ക് ശേഷം ഹനീഫ് അദേനി വീണ്ടും തിരക്കഥയൊരുക്കുന്ന മമ്മൂട്ടി ചിത്രംത്തിന് അമീർ എന്ന് പേരിട്ടു.
ഒരു പക്കാ സ്റ്റൈലിഷ് ഡോണിന്റെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം വിനോദ് വിജയനാണ്.
ആന്റോ ജോസഫ് പ്രൊഡക്ഷൻസും ഇച്ചായീസ് പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് മാസ്സ് & സ്റ്റൈലിഷ് ചിത്രങ്ങൾക്ക് പകരം വെക്കാനില്ലാത്ത മ്യൂസിക് ഒരുക്കുന്ന ഗോപി സുന്ദറാണ്.
കൺഫഷൻസ് ഓഫ് എ ഡോൺ എന്നാണ് സിനിമയുടെ ടാഗ്ലൈൻ. നിഗൂഢതകൾ നിറഞ്ഞതായിരിക്കും ചിത്രം എന്ന് തന്നെയാണ് ഈ ടാഗ്ലൈൻ സൂചിപ്പിക്കുന്നത്
ചിത്രത്തിൽ മമ്മൂട്ടി അധോലോക നായകനായാകും എത്തുകയെന്ന് റിപ്പോർട്ട് ഉണ്ട്. മലയാളത്തിൽ നിന്നും കൂടാതെ അന്യഭാഷയിൽ നിന്നും പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കും. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആക്ഷൻ എന്റർടെയ്നറാകും ചിത്രമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.
25 കോടി മുതൽമുടക്കിൽ പൂർണമായും ദുബായിലാണ് അമീറിന്റെ ചിത്രീകരണം.മമ്മൂട്ടി ഡോൺ ആയി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ട്രെന്റ് ആവുകയാണ്.