ഇന്ത്യയുടെ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ അച്ഛനായി. പ്രശസ്ത മോഡലും ഭാര്യയുമായ നതാഷ സ്റ്റാന്കോവിച്ചില് തനിക്കു ആണ്‍കുഞ്ഞ് പിറന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും ഹാര്‍ദിക് അറിയിക്കുകയായിരുന്നു. ആണ്‍കുഞ്ഞിനെ നല്കി ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്നായിരുന്നു കുഞ്ഞിന്റെ കൈവിരല്‍ പിടിച്ചുകൊണ്ട് ഹാര്‍ദിക്കിന്റെ പോസ്റ്റ്.
We are blessed with our baby boy ❤️🙏🏾 pic.twitter.com/DN6s7aaZVE
— hardik pandya (@hardikpandya7) July 30, 2020
ഈ ലോക്ക്ഡൗണ്‍ കാലത്താണ് 26 കാരനായ ഹാര്‍ദിക് നതാഷയെ മിന്നുകെട്ടിയത്. ഇരുവരുടെയും വിവാഹ നിശ്ചയം ജനുവരിയില്‍ നടന്നിരുന്നു. 2020 ജനുവരി ഒന്നിനായിരുന്നു ഹാര്‍ദിക്കും നതാഷയും തമ്മിലുള്ള വിവാഹനിശ്ചയം. തങ്ങള്‍ വിവാഹിതരായെന്നും ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്നും മേയ് മാസം ഇരുവരും ലോകത്തെ അറിയിക്കുകയായിരുന്നു. ഹാര്‍ദിക്കും ഞാനും ഇതുവരെ അവിസ്മരണീയമായ യാത്രയാണ് പങ്കിട്ടത്. ഇനി ഇത് കൂടുതല്‍ മികച്ചതാവാന്‍ പോവുകയാണ്. അധികം വൈകാതെ പുതിയൊരാളെ കൂടി വലിയ ആവേശത്തേടെ ഞങ്ങളുടെ ജീവിതത്തിലേക്കു സ്വാഗതം ചെയ്യുകയാണ്. ജീവിതത്തിലെ ഈ പുതിയ ചുവടുവയ്പ്പിന്റെ ആവേശത്തിലാണ് ഞങ്ങള്‍. നിങ്ങളുടെ അനുഗ്രഹവും ആശംസകളും താഴ്മയോടെ ചോദിക്കുന്നതായും അന്ന് നതാഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു