2016 ജനുവരി 27ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി ആദ്യമായി പാഡ് അണിഞ്ഞ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉള്ളതിൽ വച്ച് ഏറ്റവും മികച്ച ഓൾ റൗണ്ടർ മാരിൽ ഒരാളാണ് ഹാർദിക് പാണ്ഡ്യ. ഐ.പി.എലുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ച ശേഷമാണ് ഹാർദിക് ഇന്ത്യൻ ടീമിലേക്ക് വന്നത്. പിന്നീടങ്ങോട്ട് താരം കാഴ്ചവച്ചത് മിന്നും പ്രകടനങ്ങൾ ആയിരുന്നു. ഈ കൊല്ലം കൊറോണ വൈറസ് മൂലം ഐപിഎൽ ഇല്ലാതിരുന്നതുകൊണ്ടും ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാത്തതുകൊണ്ടും താരം മുഴുവൻ സമയവും കുടുംബത്തോടൊപ്പം ആയിരുന്നു.
ഈ വർഷം ജനുവരി ഒന്നിന് ആണ് ഹാർദിക് തന്റെ വിവാഹനിശ്ചയം കഴിഞ്ഞ കാര്യം ആരാധകരെ അറിയിച്ചത്. ലോക്ക് ഡൗൺ ദിവസങ്ങളിൽ തന്റെ ഭാര്യയോടൊപ്പം ഉള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു. അതോടൊപ്പം തന്റെ കുടുംബത്തിലേക്ക് മറ്റൊരു അതിഥി കൂടി എത്തുന്നുവെന്ന വാർത്ത ഇപ്പോൾ പങ്കുവയ്ക്കുകയാണ് ഹാർദിക്. ചിലർ വിവാഹം നേരത്തെ കഴിഞ്ഞിരുന്നോ, അതിനിടയിൽ ഇതും സംഭവിച്ചോ എന്നൊക്കെ പോസ്റ്റിന്റെ താഴെ സംശയം ഉന്നയിച്ചിരുന്നു. ഹാർദികിനൊപ്പം നിറവയറുമായി നിൽക്കുന്ന ഭാര്യ നടാഷയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഈ കഴിഞ്ഞ ദിവസം തന്നെ ഭാര്യയ്ക്കും തന്റെ വളർത്ത് നായ്ക്കൾക്കും ഒപ്പം ഇരിക്കുന്ന ചിത്രവും ഹാർദിക് പങ്കുവെച്ചിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും.