പുതുവത്സരത്തലേന്ന് ,തന്റെ കാമുകിക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ട് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ പല മാധ്യമങ്ങളിലും പരാമര്‍ശമുണ്ടായ നടി നടാഷ സ്റ്റാങ്കോവിച്ച് ആണ് ഹാര്‍ദിക്കിന്റെ കാമുകി. ബോളിവുഡ് നടിയായ നടാഷ ബിഗ് ബോസ്സിലെത്തിയതോടെയാണ് പ്രശസ്തയായത്. ചിത്രത്തിനൊപ്പം പുതുവര്‍ഷം തന്റെ വെടിക്കെട്ടോടെ ആരംഭിക്കുകയാണെന്ന് ഒരു കുറിപ്പും ഉണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് ചിത്രം പങ്കുവച്ചത്.
നേരത്തെ പരന്നിരുന്ന അഭ്യൂഹങ്ങള്‍ പാണ്ഡ്യ നേരിട്ടെത്തി ശരിവെച്ചതോടെ ആരാധകരും ഇസ്റ്റഗ്രാമില്‍ ആശംസയര്പ്പിക്കാനെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചാഹലും ഹാര്‍ദിക് പാണ്ഡ്യയുടെ സഹോദരന്റെ ഭാര്യ പങ്കുരി ശര്‍മയും ചിത്രത്തിന് കമന്റുകൾ ഇട്ടിട്ടുണ്ട്. സെപ്തംബര്‍ മുതല്‍ പരിക്കിന്റെ പിടിയിലായിരുന്ന പാണ്ഡ്യ ശസ്ത്രക്രിയയക്കുശേഷം വിശ്രമത്തിലായിരുന്നു.