മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഹരീഷ് കണാരൻ. ജാലിയൻ കണാരൻ എന്ന കോമഡി കഥാപാത്രത്തിലൂടെ ഹരീഷ് മലയാളികളുടെ ഇഷ്ടതാരമായി മാറിയത്. ഇപ്പോൾ ഇതാ ഹരീഷ് കണാരൻ പുതിയതായി ഒരു ജീപ്പ് കോമ്പസ് കൂടി സ്വന്തമാക്കി. 2018ൽ ആയിരുന്നു ഹരീഷ് തന്റെ ആദ്യത്തെ ജീപ്പ് കോമ്പസ് സ്വന്തമാക്കിയത്. ഇപ്പോൾ ഇതാ രണ്ടാമതും പുതിയ കാർ സ്വന്തമാക്കിയിരിക്കുകയാണ് ഹരീഷ് കണാരൻ. ജീപ്പ് കോമ്പസ് തന്നെയാണ് രണ്ടാമതും ഹരീഷ് കണാരൻ സ്വന്തമാക്കിയത്.
‘പുതിയ കാർ വാങ്ങി. കുടുംബത്തിലേക്ക് പുതിയ ഒരു ആള് കൂടിയെത്തി. ഇക്കാര്യം നിങ്ങളോട് സന്തോഷപൂർവം പങ്കുവെയ്ക്കുന്നു. ജീപ്പ് ടീമിന് നന്ദി.’ – ജീപ്പ് ലൈഫ്, ന്യൂകാർ എന്നീ ഹാഷ് ടാഗുകളോടെയാണ് ഹരീഷ് കണാരൻ കുറിപ്പും ചിത്രങ്ങളും പങ്കു വെച്ചിരിക്കുന്നത്.
ആദ്യത്തെ ജീപ്പ് കോമ്പസ് 2018 ഡിസംബറിൽ ആയിരുന്നു ഹരീഷ് കണാരൻ സ്വന്തമാക്കിയത്. ജീപ്പ് കോമ്പസിന്റെ സുരക്ഷയും സൗകര്യങ്ങളുമാണ് ഈ വാഹനത്തിലേക്ക് കൊണ്ടെത്തിച്ചത്. ഭാര്യയ്ക്കും മക്കൾക്കും ഒപ്പമായിരുന്നു പുതിയ വാഹനം സ്വന്തമാക്കാൻ ഹരീഷ് കണാരൻ എത്തിയത്.