തമാശവേഷങ്ങളിലൂടെ സിനിമാപ്രേമികളുടെ പ്രിയതാരമായി മാറിയ ഹരീഷ് കണാരൻ നായകനാകുന്നു. ‘ഉല്ലാസപൂത്തിരികൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അവരുടെ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചു. വലിയ താരനിരയാണ് ഈ ചിത്രത്തിനായി ഒ ഒന്നിക്കുന്നത്. ഒരു മുഴുനീള കോമഡി എന്റർടയിനർ ആയിരിക്കും ചിത്രം. നവാഗതനായ ബിജോയ് ജോസഫ് ആണ് സിനിമ കഥയെഴുതി സംവിധാനം ചെയ്യുന്നത്.
സിനിമ പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തിക്കുന്നത് ജമിനി സ്റ്റുഡിയോസ്, റിയോണ റോസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളാണ്. ജോൺ കുടിയാൻമല, ഹരീഷ് കണാരൻ എന്നിവരാണ് നിർമ്മാതാക്കൾ. പോൾ വർഗീസ് ആണ് തിരക്കഥ. അബി സാൽവിൻ തോമസ് ആണ് ഗാനങ്ങൾ ഒരുക്കുന്നത്. ചായാഗ്രഹണം – മനോജ് പിള്ള, എഡിറ്റിങ്ങ് – നൗഫൽ അബ്ദുള്ള.
ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ജമിനി സ്റ്റുഡിയോസ് ആണ്. ജോജു ജോർജ്, സൗബിൻ ഷാഹിർ, അജു വർഗീസ്, സലിം കുമാർ, ജാഫർ ഇടുക്കി, ധർമജൻ ബോൾഗാട്ടി, നിർമൽ പാലാഴി, ഗോപിക എന്നിവരാണ് പ്രധാന താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ബിജു തോരണതേൽ, കോ പ്രൊഡ്യൂസർ – ഷീന ജോൺ & സന്ധ്യ ഹരീഷ്, ആർട്ട് ഡയറക്ഷൻ – ത്യാഗു, കോസ്റ്റ്യൂം – ലിജി പ്രേമൻ, മേക്ക് അപ് – ഹസൻ വണ്ടൂർ, ഗാന രചന – ബി കെ ഹരിനാരായൺ, പ്രൊഡക്ഷൻ കണ്ട്രോളർ – റീചാർഡ് & അഭിലാഷ് അർജുനൻ, സൗണ്ട് മിക്സിങ് – അജിത് എ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ – ഷിബു രവീന്ദ്രൻ, അഡീഷനൽ റൈറ്റിംഗ് – നിഖിൽ ശിവ, സ്റ്റിൽസ് – ശ്രീജിത്ത് ചെട്ടിപടി, അസോസിയേറ്റ് ഡയറക്ടർ – നിയാസ് മുഹമ്മദ്, ഡിസൈൻ – റോസ് മേരി ലിലു, മാർക്കറ്റിംഗ് & മീഡിയ മാനേജ്മെന്റ് – എന്റർടൈൻമെന്റ് കോർണർ.