മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. താരരാജാവ് മോഹൻലാൽ മരക്കാറായി മുന്നിലേക്ക് എത്തുമ്പോൾ മലയാളത്തിൽ സംഭവിക്കുന്നത് ഇന്ത്യൻ സിനിമയിലെ വെച്ചുതന്നെ ഏറ്റവും വലിയ ചിത്രമാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ലോകവ്യാപകമായ റിലീസ് ചെയ്യുന്നത് അയ്യായിരത്തോളം തിയേറ്ററുകളിലാണ്. മരക്കാറിന്റെ സെറ്റിനെ കുറിച്ച് ഹരീഷ് പേരടി പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സെറ്റ് കണ്ട് സത്യത്തിൽ താൻ അതിശയിച്ചു പോയെന്നും പതിനാലാം നൂറ്റാണ്ടിലേക്ക് എത്തപ്പെട്ട ഒരനുഭവമായിരുന്നു തനിക്ക് ഉണ്ടായതെന്നും ഹരീഷ് പേരടി പറയുന്നു. തന്റെ ഇത്രയും കാലത്തെ അഭിനയജീവിതത്തിൽ വച്ച് ഏറ്റവും വലിയ ഭാഗ്യമാണ് മരയ്ക്കാർ എന്നും ഈ ചിത്രത്തെ മറ്റ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇതിന്റെ ചരിത്രപശ്ചാത്തലം ആണെന്നും അദ്ദേഹം പറയുന്നു.
ആ സെറ്റ് തന്നെ അമ്പത് ശതമാനം ആ കാലഘട്ടത്തിന് അനുസരിച്ച് അഭിനയിക്കുന്നതിന് സഹായകരമായി എന്നാണ് അദ്ദേഹം പറയുന്നത്. അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മരക്കാർ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർന്നാണ്.