മുരളി ഗോപി എഴുതിയ ഏറ്റവും മികച്ച തിരക്കഥകളിൽ ഒന്നാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് . ഇടതുപക്ഷ രാഷ്ട്രീയത്തെ ആക്ഷേപിക്കുന്ന ഈ ചിത്രം തിയേറ്ററിൽ പരാജയമായിരുന്നെങ്കിലും ഡിവിഡി റിലീസിന് ശേഷം മലയാള സിനിമ പ്രേക്ഷകർ കൊണ്ടാടിയ ചിത്രമായിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഒരു ക്ലിപ്പ് മുരളിഗോപി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇതിനെതിരെയും മുരളിഗോപിയുടെ ആർഎസ്എസ് ഫാസിസത്തിനെതിരെയും രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഹരീഷ് പേരടി.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് :
നല്ല തിരക്കഥകളിൽ ഒന്ന് തന്നെയാണ് LRL അതിൽ ഒരു അഭിപ്രായ വിത്യാസവുമില്ലാ… അതു കൊണ്ടു തന്നെയാണ് മുൻകൂട്ടി തിരക്കഥ വായിച്ച് ആ കഥാപാത്രത്തിന് വേണ്ട ഹോം വർക്കുകൾ ചെയത് അത് അവതരിപ്പിച്ചത്.. വ്യക്തി
പരമായി ഈ സിനിമ എനിക്ക് ഒരു പാട് സൗഭാഗ്യങ്ങൾ തന്നിട്ടുണ്ടെങ്കിലും. പക്ഷെ ഒരു സത്യം പറയട്ടെ അന്നും ഇന്നും ഈ സിനിമയുടെ രാഷ്ടിയത്തോട് എനിക്ക് ഒരു യോജിപ്പുമില്ലാ… പ്രത്യേകിച്ചും തിരഞ്ഞെടുപ്പിൽ ഇടുത്പക്ഷം പരാജയപ്പെട്ട നിൽക്കുന്ന ഈ സമയത്ത് സംഘ ഫാസിസത്തിനു വേണ്ടി ഈ സിനിമയുടെ തിരകഥാകൃത്ത് ഇത്തരം പോസ്റ്റുകളിലൂടെ നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിർക്കുക എന്നുള്ളത് എന്റെ രാഷ്ട്രിയ ഉത്തരവാദിത്വമാണെന്ന് കുടി ഞാൻ വിശ്വസിക്കുന്നു… ഒരു മഹാപ്രളയത്തിൽ ഏതെക്കയോ തന്തമാർ ഏതെക്കയോ മക്കളെ രക്ഷിച്ച ഒരു ചിത്രം നമ്മുടെ മുന്നിലുണ്ടായിട്ടും ” നിന്റെ തന്തയല്ലാ എന്റെ തന്താ “…. എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നിൽ നല്ല നമസ്കാരം…