ബോളിവുഡ് താരം സുശാന്തിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം എമ്പാടും. സിനിമയിൽ അവസരങ്ങൾ നഷ്ടമായതിനെ തുടർന്ന് അദ്ദേഹം ഡിപ്രഷനിൽ ആയിരുന്നു എന്നാണ് വാർത്തകൾ. ഇപ്പോൾ ഈ വിഷയത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്. സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ തിലകനെയും വിനയനെയും പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു എന്ന മുഖാവരണത്തോടെയാണ് കുറിപ്പ്.
ഹരീഷ് പേരടിയുടെ കുറിപ്പ് :
സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു…മലയാളത്തിലെ ഒതുക്കലുകളെ ധീരമായി നേരിട്ട രണ്ടു പേരെ..മലയാള സിനിമ കോവിഡിനുമുമ്പേ സാമൂഹ്യ അകലം പാലിച്ച് അവരോട് ബന്ധപ്പെടുന്നവരെ പോലും നീരിക്ഷണത്തിലാക്കിയ ആ പഴയ കഥ..അതിനെ അവർ അതിജീവിച്ച കഥ അറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ സുശാന്തിപ്പോഴും നമ്മളോടൊപ്പ്മുണ്ടായിരുന്നേനെ…അഭിപ്രായ വിത്യാസങ്ങൾ പ്രകടിപ്പിക്കുന്നവരെ ഇനി തൊഴിൽ ചെയത് ജീവിക്കാൻ സമ്മതിക്കില്ല എന്ന നിലപാട് ജനാധിപത്യ രാജ്യത്ത് ഏതു കാലത്തും ഏതു സ്ഥലത്തും പ്രതിഷേധാർഹമാണ്..ഇനിയും ഇത്തരം ആത്മഹത്യകൾ സംഭവിക്കാതിരിക്കട്ടെ …