നാടകത്തിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന നടനാണ് ഹരീഷ് പേരടി. അഞ്ചാം തരത്തിൽ പഠിക്കേ ആദ്യമായി മല്ലനെന്ന കൊള്ളക്കാരൻ എന്നൊരു നാടകത്തിൽ മല്ലന്റെ വേഷം അവതരിപ്പിച്ചു. പത്തൊൻപതാം വയസ്സിൽ ആകാശവാണിയിൽ നാടക ആർട്ടിസ്റ്റായി പ്രവർത്തനം ആരംഭിച്ചു. തിക്കോടിയൻ നാടകമത്സരത്തിൽ തീപ്പൊരി എന്ന നാടകത്തിൽ ബാലൻ കെ. നായർ അഭിനയിച്ച പ്രഭാകരൻ മുതലാളി എന്ന കഥാപാത്രത്തെ ഹരീഷ് സ്റ്റേജിൽ അവതരിപ്പിച്ചു. തെരുവു നാടകങ്ങളും അക്കാലത്ത് അവതരിപ്പിച്ചു. ജയപ്രകാശ് കൂളൂരിന്റെ കീഴിൽ നാടകം അഭ്യസിച്ചു.
ജയപ്രകാശിന്റെ രണ്ടു പേർ മാത്രം നടിക്കുന്ന അപ്പുണ്ണികൾ എന്ന നാടകത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. വ്യതിയാനം എന്ന നാടകം സംവിധാനം ചെയ്തു. ഇരുനൂറോളം ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു. സിബി മലയിലിന്റെ ആയിരത്തിലൊരുവൻ എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് റെഡ് ചില്ലീസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ കൈതേരി സഹദേവൻ എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. അവസാനമായി പ്രേക്ഷകർ അദ്ദേഹത്തിന്റെ മികച്ച പ്രകടനം കണ്ടത് ഭീഷ്മപർവ്വം, എതർക്കും തുനിന്തവൻ എന്നീ ചിത്രങ്ങളിലാണ്.
തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ തുറന്നു പറയുന്ന ചുരുക്കം ചില വ്യക്തികളിൽ പെട്ട ഒരാളാണ് ഹരീഷ് പേരടി. സമകാലിക വിഷയങ്ങളിൽ എല്ലാം തന്നെ സോഷ്യൽ മീഡിയ പേജുകളിലൂടെ തന്റെ അഭിപ്രായം പറയാറുള്ള അദ്ദേഹം നേരിട്ട് ആളുകൾക്കിടയിൽ ഇറങ്ങിയും വേറിട്ട രീതിയിൽ തന്റെ പ്രതിഷേധം അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഒരുത്തി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ്സ് മീറ്റിൽ വിനായകൻ സംസാരിച്ചതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഹരീഷ് പേരടി.
ഒരുത്തൻ… അവന് സെക്സ് ചെയ്യാൻ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അവൻ ചോദിക്കും… അത് അവൻ ഇനിയും ആവർത്തിക്കും… ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും.. ഉത്തരം യെസ് ആയാലും നോ ആയാലും വാക്കാലുള്ള ബലാത്സംഗം (Verbal rape) അവൻ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു.. (നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് Sex ചെയ്യാൻ താത്പര്യം തോന്നി ഒരുത്തൻ ഇങ്ങിനെ ചോദിച്ചാൽ എന്താണ് മൈരെ നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേർണ്ണലിസ്റ്റ് മൈരുകൾ) ആ വിഡ്ഡികൾ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോൾ ഇത് കേൾക്കുന്ന, കാണുന്ന കേരളത്തിലെ മുഴുവൻ സ്ത്രീ സമൂഹവും വാക്കാൽ വ്യഭിചരിക്കപ്പെടുന്നു… ഇത് അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കിൽ അതിനെതിരെ ചാടി കടിക്കാൻ വരുന്ന WCCക്കും അവരുടെ പുരോഗമന മൂട് താങ്ങികൾക്കും ഈ വഷളൻ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല… ആഹാ ഒരു പ്രത്യേകതരം ഫെമിനിസം… അന്തസ്സ്.. ഇവന് ചോദിക്കാൻ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാൻ ഒരു കോണത്തിലെ പോലീസുമില്ല… അടുത്ത വനിതാ മതിൽ നമ്മുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണ്ണം… ജയ് വിനായക സെക്സാന്ദ ബാഭ…