തന്റേതായ ഭാഷയിൽ തെറ്റ് കണ്ടാൽ നിശിതമായി വിമർശിക്കുകയും നല്ലത് കണ്ടാൽ അഭിനന്ദിക്കുകയും ചെയ്യുന്നൊരു നടനാണ് ഹരീഷ് പേരടി. അവതരിപ്പിച്ച കഥാപാത്രങ്ങൾ പോലെ തന്നെ ശക്തമാണ് അദ്ദേഹത്തിന്റെ വാക്കുകളും. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ഒന്ന് കണ്ണോടിച്ചാൽ അത് വ്യക്തമായി അറിയാൻ സാധിക്കും. ഇപ്പോഴിതാ സേതുലക്ഷ്മി അമ്മയുടെ മകൻ കിഷോറിന് കിഡ്നി നൽകാൻ മനസ്സ് കാണിച്ച പൊന്നമ്മ ബാബുവിന് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ് ഹരീഷ് പേരടി. ഒപ്പം ചൊവ്വയിൽ പോകാതെ ഭൂമിയിൽ ജീവിക്കുന്ന സ്ത്രി പക്ഷക്കാർക്ക് ഒരു കൊട്ടും..!
“സേതുലക്ഷമിച്ചേചി സത്യസന്ധമായി ഒരു വിഷമം അറിയിച്ചപ്പോൾ അതിന്റെ നൂറ് ഇരട്ടി സത്യസന്ധതയോടെ തന്റെ ശരീരം പറിച്ച് തരാം എന്ന് പറഞ് പൊന്നമ്മച്ചേചി അത് ഏറ്റെടുക്കുന്നു… ഒരു സ്ത്രി എന്റെ ജീവിതം ഇങ്ങിനെയാണെന്ന് പറഞ്ഞപ്പോൾ (Mee too) മറെറാരു സ്ത്രി ഞാൻ നിങ്ങൾക്ക് എന്റെ ജീവിതം തരാം (Mee too) എന്ന് പറഞ്ഞ ഏറ്റവും വലിയ മഹാമനസക്തയുടെ വിപ്ലവം …. ചൊവ്വയിൽ പോകാതെ ഭൂമിയിൽ മാത്രം ജീവിക്കുന്ന സ്ത്രി പക്ഷക്കാരൊക്കെ ഈ ചെറിയ കഥകളൊക്കെ അറിയുന്നുണ്ടാവുമോ ആവോ?”