മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ശ്രീറാം വെങ്കിട്ടരാമനൊപ്പം യാത്ര ചെയ്ത വഫ ഫിറോസും ദൃക്സാക്ഷികളും ശ്രീറാം മദ്യപിച്ചുവെന്ന് പറഞ്ഞിട്ടും അത് തെളിവായി സ്വീകരിക്കാത്ത പൊലീസിനെ ശക്തമായി വിമര്‍ശിക്കുകയാണ് ഹരീഷ് പേരടി. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.
കൂടെ യാത്ര ചെയ്ത വഫ പറയുന്നു ശ്രീരാം മദ്യപിച്ചിട്ടുണ്ടെന്ന് …. ദൃക്സാക്ഷികൾ പറയുന്നു അയാളുടെ കാല് നിലത്തുറക്കുന്നില്ല എന്ന് …അത് ഒരു തെളിവേ അല്ല…ക്രിമിനലായ പൾസർ സുനി പറയുന്നു ദിലീപാണ് കുറ്റക്കാരൻ എന്ന് … അത് 84 ദിവസം ഒരു മനുഷ്യനെ ജയിലിൽ ഇടാൻ പറ്റിയ ഒന്നാന്തരം തെളിവാണ് … IASക്കാരന്റെ ഇത്തരം 370 ml ഉം സാധാരണക്കാരന്റെ 370 ml ഉം ഒക്കെ എന്നാണ് ഒന്നാവുക….