”ബേംകി ബേംകി ബേംകി ബും” പാടി ഗായിക സയനോരക്ക് ഐക്യദാര്‍ഢ്യവുമായി നടന് ഹരീഷ് പേരടി. ഗാനം ആലപിച്ച് നൃത്തം ചെയ്താണ് തന്റെ പിന്തുണ ഹരീഷ് പേരടി അറിയിച്ചത്.
”ഒരു പെണ്‍കുട്ടി എന്ത് വേഷമാണ് ധരിക്കേണ്ടതെന്ന് അവളാണ് തീരുമാനിക്കേണ്ടത്, അതുകൊണ്ടു തന്നെ അതിനെതിരെ വായിട്ടലച്ച എല്ലാ സദാചാര വാദികള്‍ക്കും എതിരെയാണ് ഈ നൃത്തം. സയനോരക്ക് ഐക്യദാര്‍ഢ്യം” തന്റെ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ ഹരീഷ് പേരടി പറഞ്ഞു.
കഴിഞ്ഞ ദിവസം സയനോര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ കൂട്ടുകാരുമൊത്തുള്ള വീഡിയോയും ചിത്രങ്ങളും ചര്‍ച്ചയായിരുന്നു. വസ്ത്രത്തെ വിമര്‍ശിച്ച് ചിലര്‍ വീഡിയോയുടെ താഴെ കമന്റ് ചെയ്തിരുന്നു. അതേ വേഷത്തിലുള്ള മറ്റൊരു ചിത്രം പങ്കുവച്ചുകൊണ്ട് വിമര്‍ശകര്‍ക്ക് സയനോര ചുട്ട മറുപടി നല്‍കിയിരുന്നു. നിരവധി പ്രമുഖര്‍ സയനോരയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
View this post on Instagram