ഗര്‍ഭിണിയായ ആനയെ സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു. ഈ സംഭവത്തില്‍ മലപ്പുറം ജില്ലയെ ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയാണെന്ന് പറഞ്ഞ ബിജെപി നേതാവും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേകാ ഗാന്ധിയെ സോഷ്യല്‍മീഡിയ രൂക്ഷമായി വിമര്‍ശിക്കുകയാണ്.
സിനിമ മേഖയില്‍ നിലപാടുകള്‍ വ്യക്തമാക്കുന്ന നടന് ഹരീഷ് പേരടിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ മനേകാ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയാണ്. സ്വന്തം വീടെത്താന്‍ കിലോമിറ്ററുകളോളം നടന്ന മനുഷ്യര്‍ ഉത്തേരേന്ത്യയുടെ തെരുവുകളില്‍ മരിച്ചു വിണപ്പോള്‍ ഇവരെവിടെയായിരുന്നുവെന്നും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ നടന്ന സംഭവവും മലപ്പുറത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത് കടുത്ത ന്യൂനപക്ഷ വിരുദ്ധതയും വര്‍ഗ്ഗീയതയും അല്ലാതെ മറ്റെന്താണ് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു. നിരവധിപേരാണ് പോസ്റ്റ്ന് മറുപടികള്‍ നല്‍കിയിരിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് പോസ്റ്റ് സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
കുറിപ്പ് വായിക്കാം:
മലപ്പുറം ജില്ല മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ജില്ലയാണെന്ന്..മനേക ഗാന്ധി..സ്വന്തം വീടെത്താന്‍ കിലോമിറ്ററുകളോളം നടന്ന മനുഷ്യര്‍ ഉത്തേരേന്ത്യയുടെ തെരുവുകളില്‍ മരിച്ചു വിണപ്പോള്‍ ഇവരെവിടെയായിരുന്നു..നാല്‍ക്കാലികളെ പോലെ ഇരുകാലികള്‍ക്കും ഇവിടെ ജീവിക്കണ്ടേ?…പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴില്‍ നടന്ന സംഭവവും മലപ്പുറത്തിന്റെ തലയില്‍ കെട്ടിവെക്കുന്നത് കടുത്ത ന്യൂനപക്ഷ വിരുദ്ധതയും വര്‍ഗ്ഗീയതയും അല്ലാതെ മറ്റെന്താണ് ?…നെഹ്റു ആദ്യമായി മലപ്പുറത്ത് വന്നപ്പോള്‍ എട്ടാം ക്ലാസ്സുകാരിയായ എന്റെ അമ്മ പുളിക്കലെ മീന്‍ ചാപ്പയില്‍ വെച്ച് കൈ കൊട്ടികളി കളിച്ച് അദ്ദേഹത്തെ സ്വീകരിച്ച കഥ അഭിമാനത്തേടെ പറയുന്നത് കേട്ടാണ് ഞാനൊക്കെ വളര്‍ന്നത്..മലപ്പുറത്തിന്റെ നന്മ അറിയാന്‍ വേറെയെവിടയും പോകണ്ട..സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയില്‍ തിരഞ്ഞാല്‍ മതി…മലപ്പുറത്തിന്റെ നന്മയുടെ കാറ്റു കൊണ്ട ഒരു മനുഷ്യന് …ഹരീഷ് പേരടി …