സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് നടി പാർവതി തിരുവോത്തിന്റെ ഒരു ചിത്രമാണ്. പുതിയ ഒരു സിനിമയുടെ ഷൂട്ടിംഗിന് എത്തിയ സമയത്ത് നടന്ന ചില കാര്യങ്ങളാണ് വിമർശനത്തിന് കാരണമായിരിക്കുന്നത്. ചിത്രത്തിൽ പാർവതിയെ ഒരാൾ കുട ചൂടിക്കുന്നതും അതിനൊപ്പം തന്നെ പാർവതി അയാളുടെ കൈയിലേക്ക് തന്റെ മാസ്ക് ഊരി നൽകുന്നതുമാണ് കാണാൻ കഴിയുന്നത്. ഇതിനെതിരെയാണ് വിമർശനം ഉയർന്നത്. പാർവതിയുടെ സ്ഥാനത്ത് മോഹൻലാൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു പുകിൽ എന്നാണ് ഹരി ചോദിക്കുന്നത്.
കോവിഡ് കാലത്ത് വീട്ടുജോലിക്കാരെ സാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് പറഞ്ഞയച്ചു എന്നതിന്റേ പേരിൽ മോഹൻലാൽ ഒരുപാട് പഴി കേട്ടിരുന്നു. അതുകൊണ്ടു തന്നെ കോവിഡിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന മാസ്ക് മറ്റൊരാളുടെ കൈയിൽ ഊരി കൊടുക്കുന്ന പാർവതിയുടെ സ്ഥാനത്ത് മോഹൻലാൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു ഇവിടുത്തെ പുകിൽ എന്നാണ് ചോദിക്കുന്നത്. അത് പാർവതി ആയതോടെ, ‘സവർണ ബ്രഹ്മണിക്കൽ ഹെജിമണിക്കാരുടെ കുറെ പ്രബന്ധങ്ങൾ എഴുതാനുള്ള അവസരമാണ് ഈ ചിത്രത്തിൽ പാർവതി ആയത് കൊണ്ട് മാത്രം നഷ്ടപ്പെട്ടു പോയത്’ എന്ന് പറയുകയും ചെയ്യുന്നു ഹരി.
ഹരി പനങ്ങാട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ്, ‘മോഹൻലാൽ കോവിഡ് കാലത്ത് വീട്ടുജോലിക്കാരെ സാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് പറഞ്ഞയച്ചു എന്നതിന്റെ പേരിൽ ഒരുപാട് പഴി കേൾക്കുകയും ട്രോൾ മഴ നനഞ്ഞതുമാണ്. ഈ ചിത്രത്തിൽ പാർവതിക്ക് പകരം മോഹൻലാലോ മമ്മൂട്ടിയോ (മമ്മൂട്ടി ആണെങ്കിലും രക്ഷപെട്ടു പോകും. മോഹൻലാൽ ആണ് എല്ലാവരുടെയും സ്ഥിരം ഇര) ആയിരുന്നെങ്കിൽ എന്താകുമായിരുന്നു ഇവിടുത്തെ പുകിൽ. ഒരു കുട സ്വന്തമായി പിടിക്കാൻ കഴിയാത്തത് പോട്ടെ, ധരിച്ചിരിക്കുന്ന മാസ്ക് ഊരി അയാളുടെ കയ്യിൽ കൊടുക്കുകയാണ്.!! ഏത്, കോവിഡ് പ്രതിരോധിക്കാൻ വേണ്ടി ധരിക്കുന്ന മാസ്ക് തന്നെ. സവർണ ബ്രഹ്മണിക്കൽ ഹെജിമണിക്കാരുടെ കുറെ പ്രബന്ധങ്ങൾ എഴുതാനുള്ള അവസരമാണ് ഈ ചിത്രത്തിൽ പാർവതി ആയത് കൊണ്ട് മാത്രം നഷ്ടപ്പെട്ടു പോയത്.’ – ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.