മലയാള സിനിമയെ ലോകസിനിമയുടെ നെറുകയിലെത്തിച്ച ചിത്രമാണ് ഡോ.ബിജു സംവിധാനം ചെയ്ത പ്രശസ്ത താരം ഇന്ദ്രൻസ് അഭിനയിച്ച വെയിൽമരങ്ങൾ. ഇരുപത്തിരണ്ടാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി വെയിൽമരം മാറുകയും ചെയ്തു. ചലച്ചിത്രമേളയിൽ പങ്കെടുത്ത ഇന്ദ്രൻസിന്റെയും സംവിധായകന്റെയും ചിത്രങ്ങൾ വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു.
എന്നാൽ രാജ്യാന്തര പുരസ്കാരം നേടി കേരളത്തിലേക്ക് തിരികെ എത്തിയ ഇന്ദ്രൻസിനെ പരസ്യമായി അഭിനന്ദിക്കുവാൻ മലയാളത്തിലെ സൂപ്പർതാരങ്ങൾക്ക് ഇനിയും സമയമായില്ലേ എന്ന് ചോദിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇന്ദ്രൻസിനെ അഭിനന്ദിക്കാൻ മടികാട്ടിയ സൂപ്പർതാരങ്ങളെ ഹരീഷ് പേരടി ചോദ്യം ചെയ്യുന്നു.